ജനവാസ മേഖലയിലെ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാര്‍

action-commity
SHARE

ഒറ്റപ്പാലം പനമണ്ണ ഇത്തിയൻമല പ്രദേശത്ത് കരിങ്കൽ ഖനനം തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. ക്വാറിക്കെതിരെ നിയപരമായും ജനകീയമായും പോരാടാൻ ഒരുങ്ങുകയാണു നാട്ടുകാരുടെ കൂട്ടായ്മയിൽ രൂപീകരിച്ച ജനകീയ സമിതി.

ഹൈക്കോടതി ഉത്തരവിനെ തുടർന്നാണു കഴിഞ്ഞ മാസം പന്ത്രണ്ടിന് നഗരസഭ പ്രവർത്തനാനുമതി നൽകിയത്. മുഴുവൻ ലൈസൻസുകളുടെയും കാലാവധി സാമ്പത്തിക വർഷാവസാനം പൂർത്തിയാകുമെന്നിരിക്കെ, നൽകിയ പ്രവർത്തനാനുമതി മാർച്ച് മുപ്പത്തി ഒന്നിന് അവസാനിച്ചിരുന്നു. ജനവാസ മേഖലയിൽ ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകരുതെന്നാണ് ജനകീയ സമിതിയുടെ ആവശ്യം.

ക്വാറിക്കു നീക്കം തുടങ്ങിയ 2015 കാലം മുതൽ നാട്ടുകാർ വിവിധ വകുപ്പുകൾക്കു നൽകിയ പരാതികൾ അവഗണിക്കപ്പെട്ടെന്നാണു ആക്ഷേപം. ക്വാറിക്കെതിരെ കോടതിയെ സമീപിക്കാനും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുമാണു തീരുമാനം.

MORE IN NORTH
SHOW MORE