ഊരിക്കൊണ്ടുപോയ ഫാനൊന്നും തിരികെ വന്നില്ല; ചൂടില്‍ വെന്തുരുകി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ യാത്രക്കാര്‍

kozhikode-bus-stand
SHARE

കാറ്റും വെളിച്ചവും കയറാത്ത കോഴിക്കോട് കെ.എസ്.ആര്‍.ടി സി ബസ് സ്റ്റാന്‍ഡില്‍ കനത്ത ചൂടില്‍ യാത്രക്കാര്‍ വെന്തുരുകുന്നു. ഇരുപതോളം ഫാനുകളില്‍ വെറും രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ദിവസവും 3500 സര്‍വീസുകള്‍ വന്നുപോകുന്ന ബസ് സ്റ്റാന്‍ഡാണിത്. നിര്‍മാണത്തിലെ അപാകത കാരണം കാറ്റും വെളിച്ചവും കടക്കാത്ത ബസ് സ്റ്റാന്‍ഡില്‍ ആകെയുള്ള ആശ്വാസം ഈ ഫാനുകളായിരുന്നു. 20 ഒാളം ഫാനുകളുണ്ടായിരുന്നതില്‍ ഇപ്പോള്‍ ആകെ പ്രവര്‍ത്തിക്കുന്നത് വെറും രണ്ടെണ്ണം. തകരാറിലായ പലതും നന്നാക്കാനെന്ന് പറഞ്ഞ് ഊരിക്കൊണ്ടുപോയെങ്കിലും തിരികെ കൊണ്ടുവന്നിട്ടില്ല.  കടുത്ത ചൂടും ബസില്‍ നിന്നുള്ള പുകയു കൂടിയാകുമ്പോള്‍ യാത്രക്കാര്‍ക്ക് ശ്വാസം മുട്ടുകയാണ്. 

യാത്രക്കാര്‍ കെ.എസ്.ആര്‍.ടി സിയോടാണ് പരാതി പറയുന്നത്. എന്നാല്‍ കെ.ടി.ഡി.എഫ്സിയുടേതാണ് കെട്ടിടമെന്നും അവരാണ് അറ്റകുറ്റപ്പണി നടത്തേണ്ടതെന്നുമാണ് കെ.എസ്.ആര്‍ ടി സിയുടെ മറുപടി. ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടം 30 കോടി രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചെങ്കിലും പണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നടന്നില്ല.

MORE IN NORTH
SHOW MORE