പെരുമാറ്റച്ചട്ടം ലംഘിച്ച് ഒരു റോഡിന്‍റെ നിര്‍മാണത്തിനും അനുമതി നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് കോര്‍പറേഷന്‍

kozhikode-corporation
SHARE

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് , ഒരു റോഡിന്‍റെ നിര്‍മാണത്തിനും അനുമതി നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് കോര്‍പറേഷന്‍. കാളാണ്ടിത്താഴം– മെഡിക്കല്‍ കോളജ് റോഡ് ടാറിങ്  നേരത്തെ തീരുമാനിച്ചതാണന്നന്നും ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിയായ കലക്ടര്‍ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചാണ് റോഡ് നവീകരണമെന്ന് ചൂണ്ടിക്കാട്ടി കലക്ടര്‍ കോര്‍പറേഷന് നോട്ടീസ് നല്‍കിയിരുന്നു. 

പെരുമാറ്റചട്ടം നിലവില്‍ വരുന്ന സമയത്ത് ഏതൊക്കെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. എന്നാല്‍  കോഴിക്കാട് കോര്‍പ്പറേഷന്‍ അത് ചെയ്തിട്ടില്ല. തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ നല്‍കിയ പട്ടികയില്‍ കാളാണ്ടിതാഴം– മെഡിക്കല്‍ കോളജ് റോഡിന്റ ടാറിങ് പരാമര്‍ശിച്ചിട്ടുമില്ല. പക്ഷെ അവിടെ ടാറിങ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ കോര്‍പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടിയത്. കാളാണ്ടിത്താഴത്തെ റോഡ്  ടാറിങ് മുന്‍ കലക്ടറുടെ കാലത്ത് തീരുമാനിച്ചതാണെന്നാണ് കോര്‍പറേഷന്റ മറുപടി. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ലെന്ന് പ്രതിപക്ഷം 

അതേസമയം വോട്ട് ലക്ഷ്യമിട്ട് കാളാണ്ടിതാഴത്ത് നടത്തുന്ന ടാറിങ്  പ്രഹസനമെന്നാണ് നാട്ടുകാരില്‍ ചിലരുടെ പ്രതികരണം.  പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍  കൂടുതല്‍ പ്രതികരണത്തിനില്ലെന്നായിരുന്നു മേയറുടേയും  ഡെപ്യൂട്ടി മേയറുടേയും മറുപടി 

MORE IN NORTH
SHOW MORE