മലയോര മേഖലയില്‍ കാട്ടുതീ പടരുന്നു; വനം വാച്ചര്‍ക്ക് പൊള്ളലേറ്റു

wild-fire-1
SHARE

മലപ്പുറത്തിന്‍റെ മലയോര മേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ചോക്കാട് ചിങ്കക്കല്ലിലും നിലമ്പൂര്‍ മൂവായിരം മലവാരത്തുമെല്ലാം ദിവസങ്ങളായി കാട്ടുതീ വ്യാപകമാണ്.

ചിങ്കക്കല്ല് മലവാരത്തിലെ വനസമ്പത്തിനൊപ്പം വന്യജീവികളേയും ഇല്ലാതാക്കും വിധമാണ് തീയാളി പടരുന്നത്. തീയണയ്ക്കാനുളള ശ്രമത്തിനിടയില്‍ വനം വാച്ചര്‍ അഹമ്മദ് കുട്ടിക്ക് പൊളളലേറ്റിരുന്നു. തീയാളി പടരുന്ന ഭാഗത്തേക്ക് എത്തിപ്പെടുക വനം ഉദ്യോഗസ്ഥര്‍ക്കും വെല്ലുവിളിയാണ്. സൈലന്‍റ് വാലിയുടെ ഭാഗമായ മലവാരത്തിലെ അപൂര്‍വയിനം സസ്യജാലങ്ങള്‍ക്കും അഗ്നിയില്‍ നാശം സംഭവിക്കുന്നുണ്ട്. 

വഴിക്കടവ് റേഞ്ചിലെ കരിയംമുരിയം, നെല്ലിക്കുത്ത് വനമേഖലകളിലും ദിവസങ്ങളായി കാട്ടുതീയുണ്ട്.  . വനത്തില്‍ തീറ്റയും വെളളവും കുറഞ്ഞതിനൊപ്പം കാട്ടുതീ പതിവായതോടെ ആനക്കൂട്ടങ്ങളും മറ്റു വന്യമൃഗങ്ങളും സ്വകാര്യ തോട്ടങ്ങളിലും ജനവാസമേഖലകളിലും പതിവായി തമ്പടിച്ചു തുടങ്ങി. പെരിന്തല്‍മണ്ണ ഭാഗത്തെ സര്‍ക്കാര്‍ ഭൂമിയിലും കാട്ടുതീ പതിവാണിപ്പോള്‍.

MORE IN NORTH
SHOW MORE