വീട് കുത്തിത്തുറന്ന് കവര്‍ച്ച; 'സുനാമി ജെയ്സണ്‍' അറസ്റ്റില്‍

theft-ottapalam
SHARE

ഒറ്റപ്പാലം ചുനങ്ങാട് പിലാത്തറയിൽ പൂട്ടിയിട്ടിരുന്ന വീടു കുത്തിത്തുറന്നു സ്വർണവും പണവും കവർന്ന കേസിൽ പിടിയിലായ പ്രതിയെ തെളിവെപ്പെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നിരവധി കവര്‍ച്ചാക്കേസുകളില്‍ ഉൾപ്പെട്ട തൃശൂർ ചാലക്കുടി സ്വദേശി ജെയ്സൺ എന്ന സുനാമി ജെയ്സണ്‍ ആണ് അറസ്റ്റിലായത്. 

മറ്റൊരു കേസിൽ കുന്നംകുളം പൊലീസിന്റെ പിടിയിലായി റിമാൻഡിൽ കഴിയുന്ന ജെയ്സണെ ജയിലിലെത്തിയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചുനങ്ങാട്ട് കവർച്ച നടന്ന വീട്ടിൽ നിന്നു ലഭിച്ച മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ജെയ്സണിന്റെ കയ്യിൽ നിന്നു വീണ ഫോണായിരുന്നു ഇത്. ചുനങ്ങാട് പിലാത്തറ ആന്തൂർകുന്നത്ത് മനയിൽ സുധീറിന്റെ വീട്ടിൽ നിന്നു നാല് പവൻ സ്വർണവും പതിനായിരം രൂപയും രണ്ട് ജോഡി വെള്ളി പാദസ്വരങ്ങളുമാണു കവർന്നത്. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി നാലിന് കുടുംബം ആറ്റുകാൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുക്കാൻ വീട് പൂട്ടി പോയപ്പോഴായിരുന്നു കവർച്ച. വീടിന്റെ മുൻവശത്തെ വാതിലിന്റെ ഒരു ഭാഗം പൊളിച്ചാണ് ഇയാൾ അകത്തു കടന്നിരുന്നത്. പൊലീസ് ഇൻസ്പെക്ടർ ടി.പി.ഫർഷാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

MORE IN NORTH
SHOW MORE