കള്‍വര്‍ട്ടുകള്‍ പുതുക്കിപണിയുന്നില്ല; ആശങ്കയുമായി നാട്ടുകാര്‍

panamaramroad
SHARE

വയനാട് പനമരത്ത് മലയോര ഹൈവേ നിര്‍മാണം നടക്കുന്ന റോഡിന് കുറുകെയുള്ള കള്‍വര്‍ട്ടുകള്‍ പുതുക്കിപണിയാത്തതില്‍ ആശങ്കയുമായി നാട്ടുകാര്‍. വര്‍ഷങ്ങള്‍ മുന്‍പ് നിര്‍മിച്ച നിലവിലെ കള്‍വര്‍ട്ടുകള്‍ നാശാവസ്ഥയിലാണെന്നും പുതിയവ നിര്‍മിച്ചില്ലെങ്കില്‍ മഴക്കാലത്ത് റോഡ് തന്നെ ഒലിച്ചുപോകാന്‍ സാധ്യതയുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

പനമരം പാലത്തിനും ആര്യന്നൂര്‍ നടയ്ക്കും ഇടയില്‍ വെള്ളം ഒഴുകിപോകാന്‍ മൂന്ന് കള്‍വര്‍ട്ടുകളാണ് റോഡിനു കുറുകെ ഉള്ളത്. ഇവയില്‍ പലതും കാലപഴക്കത്തില്‍ നശിച്ച നിലയിലാണ്. മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡ് പണി നടക്കുന്നുണ്ടെങ്കിലും നിലവിലെ കള്‍വര്‍ട്ടുകള്‍ പുതുക്കിപണിയാന്‍ നടപടി സ്വീകരിച്ചിട്ടില്ല. വാഹന ഗതാഗതം വര്‍ദ്ധിക്കുകയും പ്രളയസമാനമായ സാഹചര്യം മഴക്കാലത്ത് ഉണ്ടാവുകയും ചെയ്താല്‍ റോഡ് തന്നെ ഒലിച്ചുപോകാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മഴക്കാലത്ത് പനമരം പുഴ കരകവിഞ്ഞ് ഒഴുകുന്ന മേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇവിടെ നിലവിലുള്ളതിലും അധികം കള്‍വര്‍ട്ടുകള്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിലുള്ളവയുടെ നാശവും അവ പുതുക്കി പണിയേണ്ട ആവശ്യകതയും ചൂണ്ടിക്കാട്ടി അധികാരികള്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.

wayanad culvertor

MORE IN NORTH
SHOW MORE