വൈദ്യുതി വേലിയും തകര്‍ത്ത് എത്തും; ഇന്‍സ്ട്രുമെന്റേഷന്‍ ക്വാര്‍ട്ടേഴ്സ് പരിസരം കൈയ്യടക്കി കാട്ടാനക്കൂട്ടം

instrumental-elephant
SHARE

പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ക്വാര്‍ട്ടേഴ്സ് പരിസരം കൈയ്യടക്കി കാട്ടാനക്കൂട്ടം. റെയില്‍വേ ട്രാക്ക് മറികടന്ന് വൈദ്യുതി വേലിയും തകര്‍ത്താണ് ആനക്കൂട്ടത്തിന്റെ വരവ്. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ ആനക്കൂട്ടം തമ്പടിക്കുന്നതിനാല്‍ വനം വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കുട്ടിയും കൊമ്പനും പിടിയും ഉള്‍പ്പെടെ പത്തിലധികം വരുന്ന കാട്ടാനക്കൂട്ടം. റെയില്‍വേ പാത മറികടന്ന് ഇന്‍സ്ട്രുമെന്റേഷന്‍ ക്വാര്‍ട്ടേഴ്സ് ലക്ഷ്യമാക്കിയാണ് ആനക്കൂട്ടത്തിന്റെ വരവ്. പ്രതിരോധ മാര്‍ഗങ്ങളെല്ലാം തകര്‍ത്താണ് ആശങ്കപ്പെടുത്തുന്ന മട്ടിലുള്ള ആനക്കൂട്ടത്തിന്റെ സഞ്ചാരം. 

വേനല്‍ കനക്കുന്നതിനാല്‍ ജല ഉറവിടം തേടി ആനക്കൂട്ടം മാത്രമല്ല. മാനും മ്ലാവും കാട്ടുപോത്തുമെല്ലാം ഈ മേഖലയിലെത്തുന്നുണ്ട്. ആനക്കൂട്ടം ഇത്തരത്തില്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഭാഗത്ത് ഭീതിപടര്‍ത്തിയ സാഹചര്യമുണ്ടായിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലം വെറുതെ കിടക്കുന്നതിനാല്‍ ഈ മേഖലയില്‍ ആനക്കൂട്ടം തമ്പടിക്കുന്നത് പതിവാണ്. ഇന്‍സ്ട്രുമെന്റേഷന്‍ കടന്ന് നരകംപുള്ളി പുഴയിലേക്കുള്ള വന്യമൃഗങ്ങളുടെ സഞ്ചാരം തുടര്‍ന്നാല്‍ നൂറുകണക്കിന് വീടുകളിലേക്കും ആശങ്ക നീളും. തുടര്‍ച്ചയായുള്ള ആനക്കൂട്ടത്തിന്റെ വരവ് ഗൗരവമായി കാണുന്നുന്നുവെന്നും രാത്രിയില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കുമെന്നും വാളയാര്‍ റേഞ്ച് ഓഫിസര്‍ അറിയിച്ചു. 

A herd of wild animals took over the instrumentation quarters area

MORE IN NORTH
SHOW MORE