കന്നുകാലി ചന്തയില്‍ നിന്നും മാലിന്യം തള്ളുന്നു; മലിനമായി കുടിവെള്ളം

chulliyod
SHARE

വയനാട് ചുള്ളിയോടുള്ള മാലിന്യശേഖരണ കേന്ദ്രവും കന്നുകാലി ചന്തയും മേഖലയിലെ കുടിവെള്ളം മലിനമാക്കുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ താഴെയുള്ള ജനവാസമേഖലയില്‍ എത്തുന്നത് കടുത്ത പ്രതിസന്ധിയാണ് . നെന്‍മേനി പഞ്ചായത്തിലെ ചുള്ളിയോട് ചന്തക്കുന്ന്, പുന്നാട്ടുവയല്‍ എന്നീ പ്രദേശങ്ങളിലാണ് ഗുരുതര കുടിവെള്ള പ്രശ്നം ഉള്ളത്. ചുള്ളിയോടുള്ള കന്നുകാലി ചന്തയും, പ്ലാസ്റ്റിക്ക് മാലിന്യശേഖരണ കേന്ദ്രവും സമീപത്തുള്ള ജനവാസമേഖലയിലെ കുടിവെള്ളം മലിനമാക്കുന്നെന്നാണ് പരാതി. ചന്തയിലെ മാലിന്യങ്ങള്‍ കുഴിയെടുത്തും തുറസായ സ്ഥലത്തും മറ്റുമായാണ് നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൃത്യസമയത്ത് മാറ്റാതെ കെട്ടികിടക്കുന്ന അവസ്ഥയുമുണ്ട്. മഴയത്ത് ഈ മാലിന്യങ്ങള്‍ ഒലിച്ച് താഴെയുള്ള കുടിവെള്ള ശ്രോതസുകളില്‍ എത്തുന്നത് പ്രദേശത്തുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.ജലജീവന്‍ മിഷന്‍ വഴി ആഴ്ചയിലൊരിക്കല്‍ വെള്ളം എത്തുന്നുണ്ടെങ്കിലും ക്ലോറിന്‍റെ അംശം കൂടുതലെന്ന് പരാതി. പ്ലാസ്റ്റിക്ക് ശേഖരണ കേന്ദ്രത്തിലും ചന്തയിലും മാലിന്യങ്ങള്‍ ശാസ്ത്രിയമായി കൈകാര്യം ചെയ്യണമെന്നും മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നുംമാണ് നാട്ടുകാരുടെ ആവശ്യം.

The locals complained that the drinking water was being polluted

MORE IN NORTH
SHOW MORE