നിയന്ത്രണമില്ലാതെയുള്ള ലോറികളുടെ ഓട്ടം; തകർന്നടിഞ്ഞ റോഡ് പൂർവസ്ഥിതിയിലാക്കാന്‍ നടപടി

Road
SHARE

മണ്ണ് ലോഡുമായി നിയന്ത്രണമില്ലാതെയുള്ള ലോറികളുടെ ഓട്ടം കാരണം തകർന്നടിഞ്ഞ പാലക്കാട് ആനക്കര പഞ്ചായത്തിലെ മേലേഴിയം പള്ളിപ്പടി റോഡ് പൂർവസ്ഥിതിയിലാക്കാന്‍ നടപടി. മണ്ണെടുക്കാനുള്ള കരാര്‍ കാലാവധി കഴിഞ്ഞാല്‍ ഇരുപത് ദിവസത്തിനുള്ളില്‍ റോഡ് നിലവാരമുള്ളതാക്കും. കമ്പനി അധികൃതരുമായി ധാരണയിലെത്തിയതായി ആനക്കര പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. 

ദേശീയപാത നിർമാണ പ്രവൃത്തികള്‍ക്കായി കഴിഞ്ഞ ആറ് മാസത്തിലേറെയായി ടോറസ് വാഹനങ്ങളിലാണ് മണ്ണടിക്കുന്നത്. ലോഡ് വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ പായുന്നത് കാരണം രണ്ടര കിലോമീറ്റര്‍ ദൂരം വരുന്ന കുമ്പിടി മേലേഴിയം പള്ളിപ്പടി റോഡ് പൂര്‍ണമായും തകര്‍ന്നു. റോഡില്‍ വലിയ കുഴികളും രൂപപ്പെട്ടു. ഇതോടെ വാഹനാപകടങ്ങളും പതിവായി. ഏറെയും ഇരു ചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്. മാസങ്ങളായി പൊടിശല്യം കാരണം വ്യാപാരികളും ഏറെ പ്രതിസന്ധിയിലായി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി മണ്ണെടുപ്പ് കരാർ കാലാവധി പൂർത്തിയായി ഇരുപത് ദിവസത്തിനുള്ളില്‍ റോഡ് പൂര്‍വസ്ഥിതിയിലാക്കുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ ഉറപ്പ്. ഇതിനായി നിയപരമായ കരാര്‍ ഉറപ്പിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധ്യക്ഷന്‍ പറഞ്ഞു. വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാവണം റോഡിലെ നിർമാണ പ്രവൃത്തികൾ നടത്തേണ്ടതെന്നും കണ്ണിൽ പൊടിയിടാനുള്ള അറ്റകുറ്റപ്പണി അനുവദിക്കില്ലെന്നും നാട്ടുകാരും പറയുന്നു.

Steps have been taken to restore the damaged road

MORE IN NORTH
SHOW MORE