പുഴയില്‍ ശുചിമുറി മാലിന്യം തള്ളുന്നു; ദൃശ്യങ്ങള്‍ സഹിതം തെളിവ്; നടപടിയില്ല

waste
SHARE

പുഴയിൽ ശുചിമുറി മാലിന്യം തള്ളുന്നതിനെതിരെ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല. കഴിഞ്ഞയാഴ്ച തെളിവു സഹിതം പരാതി നൽകിയിട്ടും പൊലീസ് അനങ്ങാപ്പാറനയം സ്വീകരിച്ചതോടെ മലപ്പുറം വണ്ടൂർ വരമ്പൻകല്ല് പാലത്തിന് സമീപം പുഴയിൽ വീണ്ടും ശുചിമുറി മാലിന്യം ഒഴുക്കി.

പുലർച്ചെ കടന്നു പോവുന്ന ഈ ടാങ്കർ ലോറിയിൽ നിന്നാണ് ശുചി മുറിമാലിന്യം ഒഴുക്കിയതെന്നാണ് നാട്ടുകാർ പൊലീസിൽ പരാതി നൽകിയത്.  വാഹനം കണ്ടെത്താൻ പൊലീസ് ശ്രമിക്കാതിരുന്നതോടെ ഒരാഴ്ചക്ക് ശേഷം പുഴയിൽ ഇതേ ഭാഗത്ത് മാലിന്യം വീണ്ടും തള്ളി. പൊലീസിൻ്റെ ആത്മാർഥത കുറവാണ് മാലിന്യം തള്ളുന്ന സംഘത്തിന് സഹായകമായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുഴയിൽ കുട്ടികളുടെ  കളി സ്ഥലത്തേക്കാണ് പാലത്തിൽ  വാഹനം നിർത്തി മാലിന്യം ഒഴുക്കിയത്. പരിസരത്ത് എത്തിയാൽ മൂക്ക് പൊത്തേണ്ട ഗതികേടിലാണ് നാട്ടുകാർ.

പുഴയിൽ കൃഷി ആവശ്യത്തിനായി നിർമിച്ച തടയണ തൊട്ടുതാഴെയാണ്. പ്രദേശത്തെ  നമസ്കാര പള്ളിയും എതിർവശത്തുണ്ട്.  മാലിന്യം തള്ളിയതിന്റെ തൊട്ടടുത്ത വീട്ടിൽ ഒരു കിടപ്പു രോഗിയുമുണ്ട്. വണ്ടൂർ താലുക്കാശുപത്രിയിൽ നിന്നും  ആരോഗ്യവകുപ്പ് അധികൃതർ എത്തി ശുചീകരിച്ചു. പൊലീസിന്റെ അനാസ്ഥക്കെതിരെ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

Toilet waste is dumped in river at malappuram

MORE IN NORTH
SHOW MORE