റോഡ് നിര്‍മാണത്തിനായി കൂട്ടിയിട്ട മണ്ണ് ആശങ്ക പരത്തുന്നുവെന്ന് നാട്ടുകാര്‍

kozhikode-road
SHARE

കോഴിക്കോട് കൊടിയത്തൂരില്‍ ക്വാറികളിലേക്കുള്ള റോഡ് നിര്‍മാണത്തിനായി കൂട്ടിയിട്ട മണ്ണ് ആശങ്ക പരത്തുന്നുവെന്ന് നാട്ടുകാര്‍. വീടുകള്‍ക്ക് മുകള്‍ഭാഗത്തായി വന്‍ തോതില്‍ മണ്ണ് കൂട്ടിയിട്ടതാണ് ആശങ്കയ്ക്കിടയാക്കിയത്. ഉടനടി പരിഹാരം കാണണമെന്നും അല്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നും നാട്ടുകാര്‍ പറഞ്ഞു.

നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന കൊടിയത്തൂര്‍ ഗോതമ്പ് റോഡ് തോണിച്ചാലിലാണ് നാട്ടുകാര്‍ ആധിയോടെ കഴിയുന്നത്.. കാരശേരി–കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ ക്വാറികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിനായാണ് വന്‍ തോതില്‍ മണ്ണെത്തിച്ചത്. വീടുകള്‍ നിലകൊള്ളുന്നതില്‍ നിന്ന് ഏറെ ഉയരത്തിലാണ് മണ്‍കൂനകള്‍. ശക്തമായൊരു മഴപെയ്താല്‍ മണ്ണ് കുത്തിയൊലിച്ചുവരുമെന്നാണ് ആശങ്ക.

പൊടിശല്യം മൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതും മറ്റൊരു വെല്ലുവിളിയെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള സ്രോതസുകളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് പരാതി

സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒന്നടങ്കം സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ക്വാറി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. 

MORE IN NORTH
SHOW MORE