ലോറിയില്‍ നിന്നും ഇറങ്ങിയോടി ആന; രണ്ടരക്കോടിയിലേറെ രൂപയുടെ നഷ്ടം

palakkad-elephant
SHARE

പാലക്കാട് വടക്കുമുറിയില്‍ ലോറിയില്‍ നിന്നും ഇറങ്ങിയോടിയ നാട്ടാന രണ്ടരക്കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ജില്ലാഭരണകൂടം. പൂര്‍ണമായും തകര്‍ത്തത് ഉള്‍പ്പെടെ ഇരുപത്തി അഞ്ച് വീടുകളാണ് ആനയുടെ ഓട്ടത്തിനിടയില്‍ നഷ്ടപ്പെട്ടത്. ആക്രമണം നടത്തിയത് നാട്ടാന ആയതിനാല്‍ സഹായിക്കാനുള്ള പരിമിതിയുണ്ടെന്നും ഉദ്യോഗസ്ഥര്‍.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അക്കരമേല്‍ ശേഖരന്‍ അഞ്ച് കിലോമീറ്റര്‍ ഓടിത്തീര്‍ത്തപ്പോള്‍ പലര്‍ക്കും വര്‍ഷങ്ങളുടെ പ്രയ്തനമാണ് നഷ്ടപ്പെട്ടത്. വീടുണ്ടായിരുന്നിടത്ത് ആകെയുള്ളത് അവശേഷിപ്പുകള്‍ മാത്രം. അതിനിടയില്‍ ജീവന്‍ തിരിച്ച് കിട്ടിയതിന്‍റെ സന്തോഷം പല കുടുംബങ്ങള്‍ക്കുമുണ്ട്. അടിവേരറുത്ത ആനയോട്ടത്തില്‍ ഇനിയെങ്ങനെ നിവര്‍ന്ന് നില്‍ക്കുമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഏറെയുണ്ട്. കണക്കെടുപ്പ് തുടങ്ങിയപ്പോള്‍ തന്നെ ജില്ലാഭരണകൂടം തിരിച്ചറിഞ്ഞു. രണ്ടരക്കോടിയിലേറെ നഷ്ടം. വീട് മാത്രമല്ല. വളര്‍ത്തുമൃഗങ്ങളും വാഹനങ്ങളും നഷ്ടപ്പെട്ട് ഉപജീവനമാര്‍ഗം അടഞ്ഞതും കണക്കില്‍പ്പെടും. 

ചട്ടം പഠിച്ചിട്ടുള്ള ആനയാണ് തെല്ല് നേരത്തെ കുറുമ്പില്‍ ഇത്രയും നഷ്ടമുണ്ടാക്കിയത്. ഏത് ഗണത്തില്‍പ്പെടുത്തി കുടുംബങ്ങളെ സഹായിക്കാന്‍ കഴിയുമെന്ന ചിന്തയിലാണ് ജില്ലാഭരണകൂടം. ജില്ലാഭരണകൂടം സഹായിച്ചാല്‍ പോലും നഷ്ടപ്പെട്ടതിന്‍റെ പത്തിലൊന്ന് പോലും തികയില്ലെന്നാണ് മുന്‍കാല ആശങ്ക. ഇതിനകം വലിയ പ്രാരാബ്ധങ്ങളുടെ നടുവിലുള്ള പല കുടുംബങ്ങളും സഹായത്തിനായി ആരെ സമീപിക്കണമെന്ന കാര്യത്തിലും തിട്ടമില്ലാത്ത അവസ്ഥയിലാണ്.

MORE IN NORTH
SHOW MORE