ദേശീയപാത നിർമാണം; പുഴയിൽ തള്ളിയ മണ്ണ് നീക്കണമെന്ന് ആവശ്യം; പ്രതിഷേധം

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കണ്ണൂർ കുപ്പം പുഴയിൽ തള്ളിയ മണ്ണ് അടിയന്തരമായി നീക്കണമെന്ന അവശ്യവുമായി നാട്ടുകാർ. പാലം  നിർമ്മിക്കാൻ മണ്ണിട്ടത് പുഴയുടെ സ്വഭാവിക ഒഴുക്ക് തടസപെടുത്തിയെന്നാണ് പരാതി.

എല്ലാ മഴക്കാലത്തും ഒന്നിലേറെ തവണ വെള്ളപ്പൊക്കമുണ്ടാകാറുള്ള പ്രദേശമാണ് കുപ്പം.പുഴയിൽ മണ്ണിട്ടത് വെള്ളപൊക്കത്തിന്റെ തീവ്രത കൂട്ടുമെന്നാണ് നാട്ടുകാർ പറയുന്നത്.കാലവർഷം ആരംഭിച്ചാൽ മണ്ണ് നീക്കം ചെയ്യുന്നത് സാധിക്കാതെ വരും. ഇതോടെ കുപ്പം, വൈരാങ്കോട്ടം, മുക്കുന്ന് പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും.വിദ്യാഭ്യാസ സ്ഥാപനവും ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളുമുള്ള പ്രദേശമാണ് ഇവിടം.

ദേശീയ പാത അതോറിറ്റിയും നിർമാണ കരാർ എടുത്ത കമ്പനിയും വെള്ളപൊക്കം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.