പി.വി.കെ നമ്പൂതിരിയുടെ പേരിലുള്ള ഫൗണ്ടേഷന് കാസർകോട്ട് തുടക്കമായി

pvk-namboothiri-foundation
SHARE

പ്രമുഖ അഭിഭാഷകനും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.വി.കെ നമ്പൂതിരിയുടെ പേരിലുള്ള ഫൗണ്ടേഷന് കാസർകോട്ട് തുടക്കമായി. സാമൂഹിക, സാംസ്കാരിക, നിയമ മേഖലകളുടെ ഉന്നമനമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.

പാവങ്ങളുടെ വക്കീലെന്നറിയപ്പെട്ടിരുന്ന പി.വി.കെ. നമ്പൂതിരിയുടെ ജന്മശതാബ്ദി വർഷത്തിലാണ് അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷന് തുടക്കമിട്ടത്. ഭൂപരിഷ്കരണനിയമവുമായി ബന്ധപ്പെട്ട് കുടിയാൻമാർക്കായി സൗജന്യമായി കേസ് വാദിച്ചതിലൂടെ പിവികെ സാധാരണക്കാർക്കിടയിൽ പ്രിയങ്കരനായി മാറി. 

ഫൗണ്ടേഷന്റെ ഉദ്ഘാടകനായെത്തിയ ജസ്റ്റിസ് കെ. ചന്ദ്രു പി. വി .കെ യുടെ ഔദ്യോഗിക ജീവിതത്തിലെ നല്ല ഏടുകൾ ഓർത്തെടുത്തു. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഫൗണ്ടേഷന്റെ വെബ്ബ്സൈറ്റ് പ്രകാശനം ചെയ്യാനെത്തിയത്.മാധ്യമപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ ഫൗണ്ടേഷൻ ചെയർമാനും പി.വി ജയരാജൻ ഫൗണ്ടേഷൻ്റ് സെക്രട്ടറിയുമാണ്.

Foundation named after PVK Namboothiri was started in Kasaragod

MORE IN NORTH
SHOW MORE