മാലിന്യം കുന്നുകൂടി ആവിക്കല്‍ തോട്; ത്വഗ്‌രോഗങ്ങള്‍ പടരുന്നു

avikkal-thodu
SHARE

കോഴിക്കോട്ടെ ആവിക്കല്‍ തോട്ടില്‍ മാലിന്യം കുന്നുകൂടി ഒഴുക്ക് നിലച്ചു. സമീപത്തെ കുട്ടികളടക്കമുള്ളവര്‍ക്ക് ത്വഗ്‌രോഗങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിട്ടും കോര്‍പറേഷന് അനക്കമില്ല. ശുചിമുറി പ്ലാന്റ് നിര്‍മാണത്തെ എതിര്‍ത്തതില്‍ കോര്‍പറേഷന്‍ പകപോക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.  

മാലിന്യങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്ന ആവിക്കല്‍ തോടിന് സമീപെത്ത അംഗന്‍വാടിയിലെ കുട്ടികളാണിത്.കൈകാലുകള്‍ നിറയെ കൊതുക് കുത്തി ചൊറിഞ്ഞുപൊന്തിയതിന്റ പാടുകള്‍.കോര്‍പറേഷന്‍ ശുചിമുറി പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ച സ്ഥലത്തിന് സമീപത്താണ് തോട്. നിറയെ മാലിന്യം. ഒഴുക്ക് എന്നോ നിലച്ചു. കൊതുക് പെറ്റുപെരുകി. മൂക്കുപൊത്താതെ ഈ വഴിയുള്ള യാത്രയും അസാധ്യം. രണ്ടുവാര്‍ഡുകളിലൂടെയാണ് തോട് കടന്നു പോകുന്നത്. ഇങ്ങനെ പോയാല്‍ മഴക്കാലത്ത്  മലിനജലം  വീടുകളിലേക്ക്  കയറുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. 

MORE IN NORTH
SHOW MORE