കോഴിക്കോട് കോര്‍പറേഷന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

kozhikode-corporation
SHARE

കോഴിക്കോട് കോര്‍പറേഷന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും.  വൈകിട്ട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഒരുവര്‍ഷം നീളുന്ന വികസന പദ്ധതികളും ഇതിന്റ ഭാഗമായി ആരംഭിക്കും.

വെറും ആഘോഷമല്ല, ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍  അറുപതാം പിറന്നാളാഘോഷിക്കാനാണ് കോഴിക്കോട് കോര്‍പറേഷന്റ തീരുമാനം. നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് പുറമെ നഗര ചരിത്ര മ്യൂസിയം, വജ്ര ജൂബിലി കെട്ടിടം,പാര്‍ക്കിങ് പ്ലാസകളുടെ നിര്‍മാണവും ലക്ഷമിടുന്നുണ്ട്. അടുത്തിടെ ഏറെ പഴികെട്ട ഭരണസമിതി, പരാതി പരിഹാരത്തിനായി അടുത്തമാസം മെഗാ അദാലത്ത് സംഘടിപ്പിക്കും. വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിഗണനിയിലുണ്ട്. കാലപ്പഴക്കം ചെന്ന ടാഗോര്‍ ഹാള്‍ ഉള്‍പ്പടെ പുനര്‍നിര്‍മിക്കുക,  നഗരമധ്യത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. പ്രവര്‍ത്തനങ്ങള്‍ക്കായി 20 കമ്മിറ്റികള്‍  രൂപീകരിച്ചിട്ടുണ്ട്. 

Kozhikode Corporation Diamond Jubilee Celebrations

MORE IN NORTH
SHOW MORE