സാഹസികതയ്ക്കൊപ്പം രുചി വൈവിധ്യവും; ആവേശമായി ബേപ്പൂർ ഫെസ്റ്റ്

ബേപ്പൂര്‍ ഫെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ ആവേശമായി കയാക്കിങ്ങും സര്‍ഫിങ്ങും. സാഹസികതയ്ക്കൊപ്പം രുചി വൈവിധ്യവും ഒത്തുചേര്‍ന്നപ്പോള്‍ മേള സന്ദര്‍ശിക്കാന്‍ നിരവധി പേരാണെത്തിയത്. മാനത്ത് പാറിക്കളിക്കുന്ന നൂറോളം പട്ടങ്ങള്‍... ഓളപ്പരപ്പിലാവേശമായി കയാക്കിങ്ങും സര്‍ഫിങ്ങും.

വികസനവും ചരിത്രവും പറയുന്ന ചിത്ര പ്രദര്‍ശനം.. കോഴിക്കാടിന്‍റെ ക്രിസ്മസ് ആഘോഷം ഇത്തവണ ബേപ്പൂര്‍ ഫെസ്റ്റിലായിരുന്നു... ദേശീയ അന്തര്‍ ദേശീയ താരങ്ങളാണ് ഓരോ ദിവസവും ബേപ്പൂരിലെത്തുന്നത്.

ഉപ്പിലിട്ടത് മുതല്‍ കോഴിക്കോടന്‍ രുചികള്‍ വരെ നിരന്ന ഫുഡ് കോര്‍ട്ടാണ് ബേപ്പൂരിലെ മറ്റൊരു ആകര്‍ഷണം. ഇന്ത്യന്‍ ആര്‍മിയുടെ മാര്‍ഷല്‍ ആര്‍ട്സ് മേളയ്ക്ക് പുതിയ ഇമ്പം നല്‍കി. അ‍‍ഞ്ച് ദിവസം നീളുന്ന വാട്ടര്‍ ഫെസ്റ്റ് ബുധനാഴ്ച അവസാനിക്കും.