കോടതി വിധിയിലൂടെ കോൽക്കളിയ്ക്ക് മൽസരവേദിയിലെത്തി; ഒന്നാം സമ്മാനവുമായി മടങ്ങി

kolkali-04
SHARE

കോടതി വിധിയിലൂടെ കോഴിക്കോട് റവന്യു ജില്ല മല്‍സരവേദിയിലെത്തിയ കോല്‍ക്കളി ടീമിന് ഒന്നാംസ്ഥാനം. കോഴിക്കോട് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ററി സ്കൂളാണ് ജില്ല തലത്തില്‍ മല്‍സരിക്കാന്‍ കോടതിയെ സമീപിച്ചത്. 

കോടതി വിധി വന്ന് മല്‍സരത്തിന് അര്‍ഹത നേടുമ്പോള്‍  കോല്‍ക്കളി മല്‍സരം വേദിയില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.  ഉപജില്ലാ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ജില്ലാ തലത്തിലേയ്ക്ക് യോഗ്യത നേടാതായതോടെയാണ് ഡിഇഒ ക്ക്  അപ്പീല്‍ നല്‍കിയത്. അത് തള്ളിയപ്പോള്‍ നേരെ കോടതിയിലേക്ക്.

പ്രതിസന്ധികളെ മറികടന്ന് നേടിയ വിജയത്തിന് അഭിനന്ദന പ്രവാഹമായിരുന്നു. സബ് ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന സ്കൂള്‍ , കോടതി വിധിയിലൂടെ വേദിയില്‍ പൊരുതി നേടിയത് സംസ്ഥാന തലത്തിലേക്കുള്ള യോഗ്യത കൂടിയാണ്. ഇങ്ങനെ 15 വര്‍ഷമായി കോല്‍ക്കളിയിലെ കുത്തകയാണ്  തിരുവങ്ങൂര്‍ സ്കൂള്‍ നിലനിര്‍ത്തിയത്.

MORE IN NORTH
SHOW MORE