പ്രവർത്തനം നിലച്ചു; മാലിന്യ സംസ്കരണ പ്ലാന്റിലെ യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

koduvally-plant
SHARE

ക്ലീൻ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച മാലിന്യ സംസ്കരണ പ്ലാന്റിലെ യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ഉദ്ഘാടനം നിർവഹിച്ച പദ്ധതിയുടെ പ്രവർത്തനം നിലച്ചതിന് പിന്നാലെയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ ഉപയോഗശൂന്യമായിരിക്കുന്നത്.

ഒന്നും രണ്ടുമല്ല, എണ്‍പത് ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ച തിരുവമ്പാടിയിലെ സൂപ്പര്‍ എംആര്‍എഫ് പ്ലാന്‍റിന്‍റെ ഇന്നത്തെ അവസ്ഥയാണിത്. പ്ലാസ്റ്റിക് പൊടിക്കാനുള്ള ഈ യന്ത്രം തുരുമ്പു പിടിച്ചു നശിക്കുകയാണ്. ജലസംഭരണികളാകട്ടെ നിലത്ത് വീണുകിടക്കുന്നു. ആദ്യഘട്ടത്തില്‍ പ്ലാന്‍റ് സാധാരണരീതീയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഓരോ പഞ്ചായത്തിലേയും മാലിന്യം അതത് പഞ്ചായത്തില് തന്നെ സംസ്ക്കരിക്കാന്‍ തുടങ്ങി. ഇതോടെ പ്ലാന്‍റിലേയ്ക്ക് മാലിന്യം ലഭിക്കാതെയായെന്നാണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ വാദം. 

പ്ലാൻറിന് സ്ഥലം വിട്ടുനല്കിയ തിരുവമ്പാടി പഞ്ചായത്ത് പദ്ധതി ഏറ്റെടുത്ത് നടത്താൻ തയ്യാറാണ്.  വേണ്ടത് തീരുമാനമാണ്. ബന്ധപ്പെട്ട ജനപ്രതിനിധികള്‍ ഒരുമിച്ച് നിന്ന് പ്രശ്നത്തിന് പരിഹാരം കാണണം.  മാലിന്യ കൂമ്പാരത്തിനിടയില് മറ്റൊരു മാലിന്യമായി മാറുകയാണ് ഈ മാലിന്യ സംസ്കരണ പ്ലാൻറും. ലക്ഷങ്ങള് ചെലവഴിച്ച് നിർമിച്ച ഈ പദ്ധതി ഉപയോഗത്തില് കൊണ്ടുവരണമെന്നാണ് കൊടുവള്ളി ബ്ലോക്കിനോട് നാട്ടുകാർക്ക് പറയാനുള്ളത്.

MORE IN NORTH
SHOW MORE