പാലക്കാട് റോഡുകളുടെ ശോച്യാവസ്ഥയിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രതിഷേധം

road-strike
SHARE

പാലക്കാട് നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ  കൗൺസിൽ ഹാളിലേക്ക് തള്ളിക്കയറി. നഗരസഭ കവാടം ഉപരോധിച്ചാണ്  ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്.

പ്രതിഷേധക്കാരുടെ ആവശ്യം ഒന്നാണ്. ഭൂരിഭാഗം ഇടങ്ങളിലും തോടായി മാറിയ റോഡ് ഗതാഗത യോഗ്യമാക്കണം. വിവിധ സംഘടനകൾ വ്യത്യസ്ത രീതിയിലുള്ള സമരം തുടങ്ങിയിട്ട് മാസങ്ങളായി. നഗരസഭ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്ന് ആക്ഷേപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൗൺസിൽ ഹാളിലേക്ക് തള്ളിക്കയറിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

പ്രവർത്തകരെ കയറ്റിയ വാഹനം നഗരസഭ കവാടം കടക്കുന്നതിന് മുൻപ് ഡിവൈഎഫ്ഐയുടെ പ്രകടനമെത്തി. ഉള്ളിലേക്ക് തള്ളിക്കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പിന്നാലെ കവാടം ഏറെ നേരം ഉപരോധിച്ചു. പ്രതിഷേധം എന്ത് തന്നെയായാലും പണം അനുവദിച്ചിട്ടുണ്ടെന്നും റോഡ് പണി ഉടൻ തുടങ്ങുമെന്നും മാത്രമാണ് നഗരസഭയുടെ പതിവ് വിശദീകരണം.

MORE IN NORTH
SHOW MORE