മഴയെ അവഗണിച്ചും ചാലിയാര്‍ പുഴയില്‍ വള്ളംകളി മല്‍സരത്തിന്റെ ആവേശം

vallamkali-04
SHARE

കനത്ത മഴയെ അവഗണിച്ചും കോഴിക്കോട് ഫറോക്ക്  ചാലിയാര്‍ പുഴയില്‍ വള്ളംകളി മല്‍സരത്തിന്റെ ആവേശം. ഒാണാഘോഷത്തിന്റെ ഭാഗമായാണ് ജലമഹോല്‍സവം സംഘടിപ്പിച്ചത്. വള്ളംകളി മല്‍സരത്തിന്റെ വിജയികള്‍ക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ട്രോഫികള്‍ സമ്മാനിച്ചു

കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഒാണാഘോഷം ആവേശമാക്കുകയാണ് ഒാരോ പ്രദേശത്തുകാരും. ഫറോക്ക് ചാലിയാറില്‍ നടന്നത് ജലോല്‍സവമാണ്. 10 ചുരുളന്‍ വള്ളങ്ങളാണ് മല്‍സരിച്ചത്. കനത്ത മഴയും  ചാലിയാര്‍ പുഴയിലെ  ശക്തമായ ഒഴുക്കും അവഗണിച്ചായിരുന്നു തുഴയെറിഞ്ഞത്

മല്‍സരങ്ങളുടെ ഇടവേളകളില്‍  ഒാളപ്പരപ്പില്‍ നടന്ന കയാക്കിങും  ഒഴുകുന്ന തിരുവാതിരയും ശിങ്കാരിമേളവും കാണികള്‍ക്ക്  മനോഹരകാഴ്ചയാണ് സമ്മാനിച്ചത്. ൈഫെനല്‍ മല്‍സരത്തിലേക്ക് മൂന്നുടീമുകളാണ് മല്‍സരിച്ചത്. ആവേശം ഒട്ടും ചോരാതെ വാശിയേറിയ മല്‍സരം. പാലിച്ചോല്‍അച്ചംതുരിത്തിയാണ് വിജയിച്ചത് 

MORE IN NORTH
SHOW MORE