വയനാട്ടിലെ പഴയ ക്രൈംബ്രാഞ്ച് കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളം

hospitalbuilding-05
SHARE

വയനാട് മെഡിക്കൽ കോളജിന് സമീപത്തെ പഴയ ക്രൈംബ്രാഞ്ച് കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. രാത്രിയിൽ അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് കെട്ടിടമെന്നാണ് പരാതി. ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും അടക്കം സാമൂഹ്യ വിരുദ്ധരുട ശല്യം നേരിടുന്നുണ്ട്. 

മെഡിക്കൽ കോളജിലെ പ്രസവ വാർഡിന് സമീപത്തെ ചപഴയ ക്രൈംബ്രാഞ്ച് ഓഫീസ് കെട്ടിടമാണ് സാമൂഹ്യ വിരുദ്ധരുടെ  കേന്ദ്രമാകുന്നത്. സംഘമായെത്തുന്നവർ 

ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും മറ്റ്  അനാശാസ്യ പ്രവർത്തനങ്ങൾക്കും കെട്ടിടം സുരക്ഷിത താളമാക്കുന്നു. ആശുപത്രിയിൽ എത്തുന്ന  രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും   അലക്കിയിടുന്ന അടിവസ്ത്രങ്ങളടക്കം സാമൂഹ്യ വിരുദ്ധർ മോഷ്ടിക്കുന്നുവെന്നാണ് പരാതി. ആശുപത്രിയിലെ ജീവനക്കാരും പല വിധത്തിൽ ശല്യം നേരിടുന്നുണ്ട്. സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. 

MORE IN NORTH
SHOW MORE