സാങ്കേതിക സര്‍വകലാശാല 1000 സാങ്കേതിക പ്രോജക്റ്റുകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നു

കേരള സാങ്കേതിക സര്‍വകലാശാല ആയിരം പ്രദേശിക സാങ്കേതിക പ്രോജക്റ്റുകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നു.  സര്‍വകലാശാലയുടെ വിളപ്പില്‍ശാല കാമ്പസില്‍ ഈ വര്‍ഷം തന്നെ അഡ്മിനിസ്ട്രേറ്റിവ്  ഒാഫീസ് പ്രവര്‍ത്തനമാരംഭിക്കും. പുതിയ അഞ്ച് അക്കദമിക്ക് വിഭാഗങ്ങള്‍ആരംഭിക്കുന്നത് ഉള്‍പ്പെടെ വിഭാവനചെയ്യുന്ന 615 കോടിയുടെ ബജറ്റിന് ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്സ് അംഗീകാരം നല്‍കി.  

556 കോടി വരവും 615 കോടി ചെവും പ്രതീക്ഷിക്കുന്ന ബജറ്റിനാണ് സാങ്കേതിക സര്‍വകലാശാല അംഗീകാരം നല്‍കിയത്. പഞ്ചായത്തുകളും നഗരസഭകളുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ സാങ്കേതി പ്രോജക്ടുകള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ബജ്റ്റില്‍ തുക ഉള്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി ഒരു സര്‍വകലാശാല ഏറ്റെടുക്കുന്നത്. 

തിരുവനന്തപുരം വി‍ളപ്പില്‍ശാലയില്‍ ആരംഭിക്കുന്ന സര്‍വകലാശാല ആസ്ഥാനത്തിന് 60 കോടി രൂപ ബജറ്റില്‍ മാറ്റിവെച്ചു.  50 കോടി രൂപചെലവില്‍ ഇവിടെ ഗവേഷണ പഠനത്തിനായി അഞ്ച് സ്്കൂളുകള്‍സ്ഥാപിക്കും.  സംസ്ഥാനത്തെ മൂന്നിടങ്ങളിലായി ആംരഭിക്കുന്ന മികവിന്‍റെ കേന്ദ്രങ്ങള്‍ക്ക് 30 കോടി രൂപ നല്‍കും.

അഫലിയേറ്റഡ് കോളജുകളുടെ നിലവാരം വര്‍ധിപ്പിക്കുക, പരീക്ഷാ നടത്തിപ്പ് കാര്യക്ഷമമാക്കുക എന്നിവക്കും ബജറ്റ് ഊന്നല്‍നല്‍കുന്നു.  വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ പദ്ധതികള്‍ ഏറ്റെടുക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.