ഉല്‍സവാന്തരീക്ഷത്തില്‍ എളമരം കടവ് പാലം നാടിന് സമര്‍പ്പിച്ചു

കോഴിക്കോട്– മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം നാടിന് സമര്‍പ്പിച്ചു. ഉല്‍സവാന്തരീക്ഷത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര റോഡ് ഫണ്ടിലെ 35 കോടി രൂപ ചെലവിട്ടാണ് 350 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മിച്ചത്. 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച പാലത്തെ ഹൃദയം കൊണ്ട് സ്വീകരിക്കുകയാണ് ഇവിടുത്തുകാര്‍. സ്ത്രീകളും കുട്ടികളുമടക്കം ഒരുനാടാകെ ഒഴുകിയെത്തി ഉദ്ഘാടന ചടങ്ങിനായി. മന്ത്രി മുഹമ്മദ് റിയാസ് നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം അക്കരെ എളമരത്തൊരുക്കിയ ചടങ്ങിലേയ്ക്ക്. 

കേന്ദ്ര ഫണ്ടില്‍ നിന്നുള്ള പണം ചിലവിട്ട് നിര്‍മിച്ച പാലമായിട്ടും ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മന്ത്രി മുഹമ്മദ് റിയാസിന് പറയാനുള്ളത് ഇതാണ്.  പാലം വന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇനി അതിവേഗം കോഴിക്കോടിന്‍റെ മലയോരമേഖലയിലേയ്ക്ക് എത്തിച്ചേരാനാകും. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ചുള്ള ജനപ്രതിനിധികളുടെ ഇടപെടലാണ് പാലം വരവിന്‍റെ വേഗത കൂട്ടിയത്.