കാൽനട യാത്ര പോലും ദുസ്സഹം; ചെളിക്കുളമായി ഭീമനടി–ചിറ്റാരിക്കാല്‍ റോഡ്

roadcollapsed-04
SHARE

മഴ ശക്തമായതോടെ ചെളിക്കുളമായി കാസര്‍കോട് മലയോരത്തെ പ്രധാന പാതയായ ഭീമനടി–ചിറ്റാരിക്കാല്‍ റോഡ്. കാൽനടയാത്ര പോലും ദുസ്സഹമായതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. മൂന്ന് വര്‍ഷമായി ഇഴഞ്ഞുനീങ്ങുകയായിരുന്നു റോഡ് നിര്‍മാണപ്രവര്‍ത്തികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ റോഡിന്‍റെ അവസ്ഥ ഇങ്ങനെയാക്കി.. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന റോഡ് മഴ മാറിയാലെങ്കിലും നേരെയാക്കണമെന്ന അഭ്യര്‍ഥന നാട്ടുകാര്‍ക്ക്. 

MORE IN NORTH
SHOW MORE