ശുചിമുറിയിൽ ഭക്ഷണസാമഗ്രികൾ; പിലാത്തറയിലെ കെ.സി.റസ്റ്ററന്റ് അടച്ചുപൂട്ടിച്ചു

വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നുവെന്ന പരാതിയെ തുടർന്ന് കണ്ണൂർ പിലാത്തറയിലെ കെ.സി.റസ്റ്ററന്റ് അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ  നിർദേശം. പരിശോധനയിൽ പഴകിയ ഭക്ഷ്യ വസ്തുകൾ കണ്ടെടുത്തു. ശുചിമുറിയിൽ ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചത്  ചോദ്യം ചെയ്ത കാസർകോഡ് ബന്തടുക്ക പി എച്ച് എസ് സിയിലെ ഡോക്ടർ സുബ്ബറായെ കഴിഞ്ഞ ദിവസം ഹോട്ടൽ ജീവനക്കാർ മർദിച്ചിരുന്നു.

ഡോക്ടറുടെ പരാതിയിൽ ഹോട്ടലുടമ കെ.സി. മുഹമ്മദടക്കം മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നത്തെ  പരിശോധന.