വനിതാ അംഗത്തോട് മോശം പെരുമാറ്റം; കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്‌

kappur-4
SHARE

വനിതാ അംഗത്തോട് അപമര്യാദയായി പെരുമാറിയ കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധം. പതിനാലാം പഞ്ചവത്സര പദ്ധതി യോഗം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിക്കുകയും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു. രാഷ്ട്രീയ പ്രേരിതമെന്നാണ് സി.പി.എം നിലപാട്.

കഴിഞ്ഞ ദിവസം ആസൂത്രണ സമിതി യോഗത്തിൽ കപ്പൂർ ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ വനിത അംഗം ഹസീന ബാനുവിനോട് മോശം പദപ്രയോഗം നടത്തിയെന്നാ  രോപിച്ചായിരുന്നു യു.ഡി.എഫ് പ്രതിഷേധം. പതിനാലാം പഞ്ചവത്സര പദ്ധതി  കർമ്മ സമിതി അംഗങ്ങളുടെ വർക്കിങ്ങ് ഗ്രൂപ്പ് യോഗം ആരംഭിക്കുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. 

ആസൂത്രണ സമിതിയിൽ മാത്രമല്ല, പല യോഗങ്ങളിലും  പ്രസിഡണ്ട് ഇത്തരം പദപ്രയോഗം നടത്തിയിട്ടുണ്ടെന്നും ഇത് സ്ത്രീത്വത്തെ അപമാനിക്കലാണെന്നും പരാതിക്കാരിയായ ഹസീന ബാനു. വനിതാ ജന പ്രതിനിധിയോട് മോശമായി ഒരു വാക്കു പോലും താൻ പറഞ്ഞിട്ടില്ലെന്നാണ് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. യുഡിഎഫ് വനിതാ അംഗങ്ങളുടെ ബന്ധുക്കൾ  പഞ്ചായത്ത് വികസന കാര്യങ്ങളിൽ ഭരണം കയ്യാളുന്ന രീതിയിൽ ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും പ്രസിഡന്റ് അറിയിച്ചു.

കപ്പൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രനോടും പ്രസിഡണ്ട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി. വിഷയത്തിൽ കപ്പൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അംഗങ്ങളായ ഹസീന ബാനുവും, രവീന്ദ്രനും പരാതി നൽകിയിട്ടുണ്ട്. തൃത്താല പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും കേട്ടു.

MORE IN NORTH
SHOW MORE