തകർച്ചാഭീഷണിയിൽ വീടുകൾ; ദുരിതജീവിതവുമായി എസ്​സി കോളനി

pannikkunnu-colony
SHARE

മലപ്പുറം കരുവാരകുണ്ട് പന്നിക്കുന്ന് എസ്.സി കോളനിയുടെ ഒരുഭാഗം വാസയോഗ്യമല്ലെന്ന് റവന്യൂവകുപ്പ് വിധിയെഴുതിയെങ്കിലും പകരം ഭൂമിയില്ല. നിലവില്‍ കോളനിയിലെ പല വീടുകളും തകര്‍ച്ചാഭീഷണി നേരിടുകയാണ്.

പട്ടികജാതി വകുപ്പു തന്നെ കോളനിക്കാര്‍ക്കു നല്‍കിയ ഭൂമിയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ കാലവര്‍ഷങ്ങള്‍ക്കു പിന്നാലെ വാസയോഗ്യമല്ലെന്ന് അറിയിച്ചത്. നിലവില്‍ താസമിക്കുന്ന വീടുകളോട് ചേര്‍ന്നുളള മണ്‍ഭിത്തി തന്നെ മഴ ശക്തമായാല്‍ ഇടിഞ്ഞു താഴുമെന്ന ഭീഷണി തുടരുകയാണ്.

മഴ ശക്തമായാല്‍ പിന്നെ താമസത്തിന് സുരക്ഷിതസ്ഥലങ്ങള്‍ തേടിയുളള ഒാട്ടത്തിലാവും കോളനിക്കാര്‍.  പുതിയ വീടുകള്‍ നിര്‍മിക്കാനൊരുങ്ങി കാത്തിരുന്നവരും വെട്ടിലായി.  ജിയോളജിയുടെ അനുമതിയോടെ മാത്രമേ പുതിയ നിര്‍മാണങ്ങള്‍  ആരംഭിക്കാവൂ എന്നും നിര്‍ദേശമുണ്ട്.  അപകടാവസ്ഥ കണക്കിലെടുത്ത് നിര്‍മാണാനുമതി ലഭിക്കാനുളള സാധ്യത കുറവാണ്. താമസയോഗ്യമല്ലെന്ന് വിധിയെഴുതിയ ഭൂമിക്കു പകരം സ്ഥലം നല്‍കണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുന്നില്ലെന്നാണ് ആക്ഷേപം.

MORE IN NORTH
SHOW MORE