അഹല്യ ക്യാംപസിൽ ഒരു മെഗാവാട്ടിന്റെ സോളാർ; ഉദ്ഘാടനം ചെയ്ത് മന്ത്രി

ahalya-25
SHARE

വാളയാര്‍ അഹല്യ ക്യാംപസില്‍ ഒരു മെഗാവാട്ടിന്റെ സോളാ‍ര്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. നെറ്റ് മീറ്ററിങ് സാങ്കേതികതയുടെ പിന്‍ബലത്തില്‍ അനെര്‍ട്ടിന്‍റെ സഹായത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമായത്. മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. 

ക്യാംപസിലെ നാലരയേക്കര്‍ സ്ഥലത്താണ് ഒരു മെഗാവാട്ട് ശേഷിയുള്ള സോളര്‍ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തെ ഹരിതോര്‍ജ മേഖലയില്‍ കാറ്റാടി വൈദ്യുത പദ്ധതിയും പിന്നാലെ സോളാര്‍ പദ്ധതിയും നടപ്പിലാക്കിയതിലൂെട ഹരിത ക്യാംപസ് ഊര്‍ജ ഉറവിടമായിക്കൂടി മാറുകയാണ്. ഐഐടി ക്യാംപസുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതിനാല്‍ പദ്ധതിയുടെ ഓരോഘട്ടവും പഠനത്തിന്റെ ഭാഗമാക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിയും. മാതൃകാ പ്രവര്‍ത്തനമെന്ന് മന്ത്രി പറഞ്ഞു. സമാന രീതിയിലുള്ള സംരംഭങ്ങള്‍ക്ക് വൈദ്യുതി വകുപ്പ് പിന്തുണ നല്‍കും. ജലവൈദ്യുത പദ്ധതികള്‍ക്കപ്പുറം വ്യത്യസ്ത രീതിയില്‍ വൈദ്യുതി ഉല്‍പാദനം കൂട്ടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ഇ.ബി ഡയറക്ടര്‍ അഡ്വ. വി. മുരുഗദാസ് അധ്യക്ഷത വഹിച്ചു. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്‍റ് രേവതി ബാബു, പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. പ്രസീത, അഹല്യ ഗ്രൂപ്പ് ഡയറക്ടര്‍ ശ്രേയ ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

MORE IN NORTH
SHOW MORE