സൗജന്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; തുടക്കമിട്ട് കോഴിക്കോട് ജില്ലാ പഞ്ചായത്ത്

kidneytransplantation-16
SHARE

സൗജന്യ വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയാ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലയിലെ നാലു സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം  സൗജന്യ വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയാ പദ്ധതി നടപ്പാക്കുന്നത്.ജീവജ്യോതി എന്നാണ് ഈ പദ്ധതിയുടെ പേര്. വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയയുടെ മുഴവന്‍ ചെലവും സൗജന്യമായിരിക്കും. ജില്ലയിലെ നാലു സ്വകാര്യ ആശുപത്രികള്‍ ഈ പദ്ധതിയില്‍ പങ്കാളികളാണ്. കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്കായാണ് പദ്ധതി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായാണ് ഇതിന്റെ ഗുണം ലഭിക്കുക.

ശസ്ത്രക്രിയക്ക് ശേഷം തുടര്‍ചികില്‍സക്ക് ആവശ്യമായ മരുന്നുകള്‍ ജില്ലാ പഞ്ചായത്തിന്റെ സ്നേഹ സ്പര്‍ശം പദ്ധതിയിലൂടെ നല്‍കും. 2012 ലാണ് വൃക്ക രോഗികളെ സഹായിക്കാനായി സ്നേഹ സ്പര്‍ശം പദ്ധതി തുടങ്ങിയത്.

MORE IN NORTH
SHOW MORE