കോഴിക്കോട് ബീച്ചിൽ മലിനജല സംസ്കരണപ്ലാന്റ് ഉടൻ

 കോഴിക്കോട് കോര്‍പറേഷന്റെ  ബീച്ചിലെ മലിനജല സംസ്കരണ പ്ലാന്റിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും. ആവിക്കലിലും കോതിയിലുമാണ് പ്ലാന്റ് തുടങ്ങുക. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം.

ആവിക്കലിലാണ് ആദ്യം പ്ലാന്റ് ആരംഭിക്കുക. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും തീരസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയും ലഭിച്ചു.പ്ലാന്റുമായി ബന്ധപ്പെട്ട നെറ്റ് വര്‍ക്ക് ഒരുക്കുന്നതിനായുള്ള പൈപ്പുകള്‍ എത്തിച്ചു. നെറ്റ് വര്‍ക്കിന്റെ ജോലികള്‍ ഈ മാസം ആരംഭിക്കും. 

കോതിയിലെ പദ്ധതിക്ക് തീരസംരക്ഷണ നിയമപ്രകാരമുള്ള അനുമതി ലഭിക്കാനുണ്ട്. അത് ഉടന്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങിയതായി മേയര്‍ പറഞ്ഞു.  പൈപ്പ് ഇട്ട് നെറ്റ്വര്‍ക്ക് ഒരുക്കുന്നതിന് 104 കോടിരൂപയാണ് ചെലവ്.മെഡിക്കല്‍ കോളജിനു സമീപം സ്ഥാപിക്കുന്ന മലിന ജല പദ്ധതിയുടെ പൈപ്പിടല്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്.