ഒരു രൂപ അധികം നൽകി പച്ചത്തേങ്ങ സംഭരിക്കും; പദ്ധതിക്ക് തുടക്കം

coconut-farm
SHARE

വിപണി വിലയേക്കാള്‍ ഒരു രൂപ അധികം നല്‍കി നാളീകേര വികസന കോര്‍പ്പറേഷന്‍ മലബാറിലെ കര്‍ഷകരില്‍ നിന്നും പച്ചത്തേങ്ങ സംഭരിക്കും. കോഴിക്കോട് നടപ്പിലാക്കുന്ന ആദ്യഘട്ടം കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. 

കര്‍ഷകര്‍ക്ക് നേരിട്ടും ഉല്‍പാദക സംഘങ്ങള്‍ വഴിയും നാളീകേരം വേങ്ങേരിയിലുള്ള സംഭരണകേന്ദ്രത്തിലെത്തിക്കാം.വിപണിവിലയേക്കാള്‍ ഒരു രൂപ അധികം ലഭിക്കും. സംഭരിക്കുന്ന തേങ്ങ വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം.എലത്തൂരില്‍ വെളിച്ചെണ്ണ മില്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു കോടിയോളം രൂപ അനുവദിച്ചിരുന്നു. നിലവില്‍ സ്വകാര്യ മില്‍ വഴി നാളീകേര വികസന കോര്‍പ്പറേഷന്‍ വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു.

ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലേയും കര്‍ഷകര്‍ക്ക് തേങ്ങ സംഭരണകേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള സംവിധാനം നിലവില്‍ ഇല്ല.ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ നിന്നും പ്രതിമാസം പത്തു ലക്ഷം പച്ചത്തേങ്ങ സംഭരിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.

MORE IN NORTH
SHOW MORE
Loading...
Loading...