നെല്‍കൃഷിയില്‍ നൂറുമേനി കൊയ്യാന്‍ നെന്‍മേനി ഗ്രാമപഞ്ചായത്ത്; നല്ല മാതൃക

nenmeni-29
SHARE

ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ നെല്‍കൃഷിയില്‍ നൂറുമേനി കൊയ്യാന്‍ വയനാട് നെന്‍മേനി ഗ്രാമപഞ്ചായത്ത്. പത്തേക്കര്‍ തരിശുനിലത്താണ് പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളും ജീവനക്കാരും അടങ്ങുന്ന 58 പേര്‍ കൃഷിയിറക്കിയത്. നൂറുമേനിയുടെ നെന്‍മേനി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഗുണമേന്‍മയുള്ള കുത്തരി വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം.

നെല്ലില്‍ നൂറുമേനി വിളവെടുത്ത് മാതൃകയാകാനാണ് നെന്‍മേനി ഗ്രാമപഞ്ചായത്തിന്റെ ശ്രമം. ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ അതിന് തുടക്കം കുറിച്ചു. നൂറുമേനിയുടെ നെന്‍മേനി പദ്ധതിയിലൂടെ തരിശുനിലം കൃഷിയിടമാക്കുന്നത് പ്രോഹല്‍സാഹിപ്പിക്കുകയും ലക്ഷ്യമാണ്. നെന്‍മേനി കുത്തരി എന്ന പേരില്‍ ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന വ്യവസായത്തിനായി വിളവെടുക്കുന്ന നെല്ല് സംഭരിക്കും. കര്‍ഷകരില്‍നിന്ന് കൂടിയ വിലയ്ക്ക് നെല്ല് വാങ്ങി ഗുണമേന്‍മയുള്ള കുത്തരി വിപണിയില്‍ എത്തിക്കും.

ഞാറ് നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. തരിശുനിലം കൃഷി ഭൂമിയാക്കുന്നതിനായി കര്‍ഷകരെ കൂടുതല്‍ പ്രോഹല്‍സാഹിപ്പിക്കുന്നതാനായാണ് പഞ്ചായത്ത് മെമ്പര്‍മാരും സ്റ്റാഫംഗങ്ങള്‍ നേരിട്ടിറങ്ങിയത്. 

MORE IN NORTH
SHOW MORE
Loading...
Loading...