അട‌ഞ്ഞിട്ട് മൂന്ന് വർഷം; സാമൂഹ്യ വിരുദ്ധരുടെ താവളമായി കോഴിക്കോട് ബീച്ചിനടുത്തെ അക്വേറിയം

aquarium-29
SHARE

കോഴിക്കോട് ബീച്ച് നവീകരിച്ച് സുന്ദരമാക്കിയെങ്കിലും ബീച്ചിനോട് ചേര്‍ന്ന അക്വേറിയം ഇപ്പോഴും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. മൂന്ന് വര്‍ഷമായി അടഞ്ഞ് കിടക്കുന്ന അക്വേറിയത്തിന്റ കെട്ടിടം കാടുപിടിച്ച് നശിക്കാറായി. കാല്‍ നൂറ്റാണ്ടുമുമ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് അക്വേറിയം നിര്‍മിച്ചത്.  

ഒരു കാലത്ത് സഞ്ചാരികളുടെ പ്രധാന ആകര്‍ഷക കേന്ദ്രമായിരുന്നു ഈ അക്വേറിയം. വിദേശത്ത് നിന്നുള്ള അപൂര്‍വയിനം മത്സ്യങ്ങള്‍ വരെയുണ്ടായിരുന്നു. പക്ഷെ ഇന്നിപ്പോള്‍  ഇവിടേക്ക് ആര്‍ക്കും കയറിച്ചെല്ലാന്‍ പോലും പേടിയാകും. മൂന്നുവര്‍ഷമായി അടിഞ്ഞു കിടക്കുന്ന ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാണ്. ഗേറ്റ് പൂട്ടിയിട്ടുണ്ടെങ്കിലും പ്രയോജനമൊന്നുമില്ല.

മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലം കൂടിയാണ് ഇവിടം. 25 വര്‍ഷം മുന്‍പാണ് ഡിടിപിസി ്അക്വേറിയം നിര്‍മിച്ചത്. തുടര്‍ന്ന് സ്വകാര്യ വ്യക്തിയ്ക്ക് ടെന്‍ഡര്‍ നല്‍കി. ആ കാലവധി കഴിഞ്ഞതോടെ കെട്ടിടം പൂട്ടി. വീണ്ടും ടെന്‍ഡര്‍  വിളിച്ചു നല്‍കുമെന്ന്  ഡിടിപിസി പറയുന്നുണ്ടെങ്കിലും ഏറ്റെടുക്കാന്‍ ആരെങ്കിലും വരുമോയെന്നതാണ് സംശയം. അഥവാ വന്നാലും കെട്ടിടം കൂടി നന്നാക്കേണ്ടിവരും.

MORE IN NORTH
SHOW MORE
Loading...
Loading...