കൂട്ടിരുപ്പുകാര്‍ക്ക് ഭക്ഷണമില്ല; കോവിഡ് കെയര്‍ സെന്‍ററുകളില്‍ പ്രതിസന്ധി

fund-wb
SHARE

കോഴിക്കോട്ടെ കോവിഡ് കെയര്‍ സെന്‍ററുകളില്‍ കൂട്ടിരുപ്പുകാര്‍ക്ക് ഭക്ഷണം നല്‍കാത്തതിനെച്ചൊല്ലിയുള്ള പ്രതിസന്ധി കനക്കുന്നു. മുക്കത്തിന് പുറമെ ഉള്ള്യേരിയിലെയും അത്തോളിയിലെയും കോവിഡ് കെയര്‍ സെന്‍ററുകളില്‍ ആളുകള്‍ പ്രതിഷേധിച്ചു. അതേസമയം തീരുമാനം പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് ജില്ലാഭരണകൂടം. 

ഫണ്ടിന്‍റെ കുറവ് മൂലം രോഗികള്‍ക്ക് മാത്രമേ ഭക്ഷണം നല്‍കാനാകൂ എന്നാണ് ജില്ലാഭരണകൂടത്തിന്‍റെ നിലപാട്. കൂട്ടിരുപ്പുകാര്‍ ഭക്ഷണം പുറത്തുപോയി കഴിക്കണം. ഇത് കോവിഡ് വ്യാപനം കൂട്ടുമെന്ന ആക്ഷേപം വന്നതോടെ പണമടച്ചാല്‍ ഭക്ഷണം എത്തിക്കാമെന്നായി. എന്നാല്‍ സാമ്പത്തികമായി ഏറെപിന്നോക്കം നില്‍ക്കുന്ന ഭൂരിഭാഗം പേര്‍ക്കും പണം അടയ്ക്കാനാകാത്ത സ്ഥിതിയാണ്. 

ഭക്ഷണം നല്‍കില്ലെന്ന തീരുമാനത്തിനെതിരെ മുക്കത്തെ കോവിഡ് കെയര്‍ സെന്‍ററിന് മുന്നില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അത്തോളിയിലെയും ഉള്ള്യേരിയിലെയും കോവിഡ് കെയര്‍ സെന്‍ററുകളില്‍ കൂട്ടിരുപ്പുകാരും പ്രതിഷേധിച്ചു. എന്നാല്‍ പിന്നോക്കം പോകാന്‍ ജില്ലാഭരണകൂടം ഒരുക്കമല്ല. കൂട്ടിരുപ്പുകാര്‍ക്ക് ഭക്ഷണം നല്‍കുന്നതിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത ഇനിയും കൂട്ടാനാകില്ലെന്നാണ് വിശദീകരണം.

MORE IN NORTH
SHOW MORE
Loading...
Loading...