കനത്ത മഴയില്‍ വീടു തകര്‍ന്നു; ഗൃഹനാഥന് പരുക്ക്

kannur-house
SHARE

കണ്ണൂരില്‍ കനത്ത മഴയില്‍ വീടു തകര്‍ന്ന് ഗൃഹനാഥന് പരുക്ക്. വാണിയപ്പാറയിലെ ജോസഫിന്‍റെ വീടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. കൊട്ടിയൂര്‍ പാല്‍ച്ചുരത്ത് മരം കടപുഴകി ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയില്‍ രാത്രിയോടെയാണ് വാണിയപ്പാറയിലെ കുറ്റിക്കാട്ട് കുന്നേല്‍ ജോസഫിന്‍റെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നത്. ആസ്ബറ്റോസ് ഷീറ്റ് തകര്‍ന്ന് വീഴുകയായിരുന്നു. ജോസഫിന് തലക്കും കാലിനും പരുക്കേറ്റു.  സമീപത്തുണ്ടായിരുന്ന ഭാര്യയും മകനും പരുക്കേല്‍ക്കാതെ രക്ഷപെട്ടു. അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ വീട് സന്ദര്‍ശിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

കൊട്ടിയൂര്‍ ശാന്തിഗിരിയിലും മരം വീണ് വീട് തകര്‍ന്നു. കളപ്പുരക്കല്‍ ജോസഫിന്‍റെ വീടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. കൊട്ടിയൂര്‍ പാല്‍ച്ചുരം ബോയ്സ് ടൗണ്‍ റോഡില്‍ കൂറ്റന്‍ മരം കടപുഴകിയതിനെ തുടര്‍ന്ന്, മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചുനീക്കിയത്.

MORE IN NORTH
SHOW MORE
Loading...
Loading...