കർഷകരുടെ കണ്ണീരൊപ്പി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്; കരുതൽ

ലോക്ഡൗണില്‍ കടക്കെണിയിലായ കര്‍ഷകരെ സഹായിക്കാന്‍ ടണ്‍കണക്കിന് കപ്പ വാങ്ങി സൗജന്യമായി നല്‍കി. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജാണ് ഈ മാതൃക പദ്ധതി നടപ്പാക്കിയത്. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം കര്‍ഷകര്‍ പലരും പ്രതിന്ധിയിലാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മികച്ച വില കിട്ടുന്നില്ല. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവര്‍ക്ക് വിളവെടുപ്പില്‍ നിന്ന് ആദായവും കിട്ടിയില്ല. ഇങ്ങനെ, പ്രയാസത്തിലായ കര്‍ഷകരെ സഹായിക്കാന്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് മുന്നോട്ടുവന്നു. ടണ്‍ കണക്കിന് കപ്പ കര്‍ഷകരില്‍ നിന്ന് പണം കൊടുത്തു വാങ്ങി. അത്, ആശുപത്രി ജീവനക്കാര്‍ക്കും മറ്റും സൗജന്യമായി വിതരണം ചെയ്തു. കപ്പ മാത്രമല്ല, കായയും വിതരണം ചെയ്തു. കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാത്ത കര്‍ഷകരുടെ കണ്ണീരൊപ്പാനായിരുന്നു ഇത്തരമൊരു പദ്ധതി നടപ്പാക്കിയത്. വിഡിയോ റിപ്പോർട്ട് കാണാം.