ഓഫിസുകളും വ്യാപാരസ്ഥാപനങ്ങളും ശുചീകരിച്ചു; അണുവിമുക്തമായി കൽപറ്റ

ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ഓഫിസുകളും വ്യാപാരസ്ഥാപനങ്ങളും അണുമുക്തമാക്കി സഹകരണസംഘം. കോവി‍ഡ് ബാധിതരുടെ വീടുകളും ശുചീകരിച്ചു. കല്‍പറ്റ നഗരത്തിലെ വിവിധ സ്ഥാപനങ്ങള്‍ ഇന്നലെ അണുവിമുക്തമാക്കി.  

കല്‍പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രീസ് ആന്‍ഡ് മാര്‍ക്കറ്റിങ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചീകരണപ്രവര്‍ത്തികള്‍ ആരംഭിച്ചത്. ഫോഗ് മെഷീന്‍ ഉപയോഗിച്ചാണ് ശുചീകരണം. ദീര്‍ഘനാളുകളായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ കോവിഡ് ബാധിതരുടെ വീടുകള്‍ എന്നിവടങ്ങള്‍ വൃത്തിയാക്കി.കല്‍പറ്റ വില്ലേജ് ഓഫിസ് അണുവിമുക്തമാക്കിയാണ് പരിപാടി ആരംഭിച്ചത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമായതിനാല്‍ ശ്വസിക്കുന്നതിന് 

തടസമില്ല. ഫോഗിങ്ങിന് പുറമേ പ്രതലങ്ങള്‍ സാനിട്ടൈസ് ചെയ്യുന്നുണ്ട്. ആവശ്യാനുസരണം സ്ഥാപനങ്ങളും ഓഫിസുകളും സൗജ്യമായി ശുചീകരിച്ച് നല്‍കുമെന്ന് സഹകരണസംഘം അറിയിച്ചു.