സമ്പൂര്‍ണ മാലിന്യരഹിത പഞ്ചായത്താകാന്‍ മീനങ്ങാടി

cleanpanchayath-02
SHARE

സമ്പൂര്‍ണ മാലിന്യരഹിത പഞ്ചായത്താകാന്‍ ലക്ഷ്യമിട്ട് വയനാട്ടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്ത്. വാര്‍ഡുകളിലെ മുഴുവന്‍ മാലിന്യങ്ങളും നീക്കാന്‍ ഹരിത കേരള മിഷനുമായി ചേര്‍ന്ന് പ്രത്യേക പദ്ധതി ആരംഭിച്ചു. ഹരിതം സുന്ദരം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് മികച്ച പൊതുജന പിന്തുണയാണ് ലഭിക്കുന്നത്.

  

പൊതുജനാരോഗ്യ മേഖലയിലെ ജനകീയ പദ്ധതികളിലൂടെ ശ്രദ്ധേയമായ മീനങ്ങാടി ഗ്രാമപഞ്ചായത്ത് മാലിന്യനിര്‍മാര്‍ജനത്തിലും തനത് മാതൃക സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. സമ്പൂര്‍ണ ശുചിത്വം കൈവരിക്കുകയാണ് ലക്ഷ്യം. വര്‍ഷങ്ങളായി വീടുകളിലും പരിസരങ്ങളിലും കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്ത് ശേഖരിച്ച് തുടങ്ങി. കിലോയ്ക്ക് പത്ത് രൂപ നിരക്കില്‍ ഇവ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നു. പഞ്ചായത്ത് ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപയാണ് തുടക്കത്തില്‍ വകയിരുത്തിയതെങ്കിലും പത്ത് ലക്ഷം രൂപ കൂടി പദ്ധതി പൂര്‍ത്തീകരണത്തിന് വേണ്ടിവരും. ഇതിനൊടകം നൂറ്  ടണ്‍ മാലിന്യം ശേഖരിച്ചു. 

പൊതുജനങ്ങളില്‍നിന്ന് മികച്ച പിന്തുണ തുടക്കംമുതല്‍ക്കേ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ മുഴുവന്‍ നീക്കം ചെയ്താല്‍, തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ശുചിത്വപാലനം തുടരാനാണ് യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം. 

MORE IN NORTH
SHOW MORE
Loading...
Loading...