വണ്ട് ശല്യം രൂക്ഷം; വീട് മാറി താമസിക്കേണ്ട അവസ്ഥയിലായി കുടുംബം; ഒടുവിൽ ആശ്വാസം

vandu-shallyam
SHARE

വണ്ടുകളെ പേടിച്ച് വീട് വിട്ടുമാറി താമസിക്കേണ്ടി വന്ന കോഴിക്കോട് ചെറുവണ്ണൂരിലെ കുടുംബത്തിന് ആശ്വാസം. കാലിക്കറ്റ് ഡിഫന്‍സെന്ന കൂട്ടായ്മയാണ് ചെറുവണ്ണൂര്‍ മലയില്‍ ഷംസുദ്ദീന്റെ വീട്ടില്‍ ദുരിതം തീര്‍ത്ത മുഴുവന്‍ വണ്ടുകളെയും തുരത്തിയത്. കോഴിക്കോട് ചെറുവണ്ണൂര്‍ കക്കറമുക്കിലെ ഷംസുദ്ദീനും കുടുംബത്തിനുമാണ് വീട്ടില്‍ കൂട്ടമായെത്തിയ വണ്ടുകളുടെ ശല്യം നേരിടേണ്ടിവന്നത്. വിഡിയോ റിപ്പോർട്ട് കാണാം. 

അടുക്കളയിലും കിടപ്പുമുറിയിലുമെല്ലാം വണ്ടുകളെത്തിയതോടെ താമസിക്കാന്‍ പറ്റാതായി. എല്ലാവഴികളും പ്രയോഗിച്ചിട്ടും വണ്ടുകളുടെ ശല്യം ഒഴിക്കാനായില്ല. ഗത്യന്തരമില്ലാതെ കുടുംബത്തിന് താമസം മാറേണ്ടിവന്നു. പഞ്ചായത്തിലും കൃഷിവകുപ്പിലുമെല്ലാം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കാലിക്കറ്റ് ഡിഫന്‍സെന്ന സൈനിക കൂട്ടായ്മയുടെ സഹായം തേടുകയായിരുന്നു. കൂട്ടായ്മയിലെ അംഗങ്ങള്‍ വീട്ടിലെത്തി മുഴുവന്‍ വണ്ടുകളെയും തീയിട്ടു നശിപ്പിച്ചു. വീടിന്റെ മുക്കിലും മൂലയിലും നിറഞ്ഞ വണ്ടുകളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇല്ലാതാക്കിയത്. ഇതോടെ കുടുംബം വീട്ടിലേക്ക് തിരിച്ചെത്തി.

MORE IN NORTH
SHOW MORE
Loading...
Loading...