കോഴിക്കോട് വടകരയില്‍ ശുചിമുറി മാലിന്യം തള്ളുന്ന സംഘത്തെ പൊലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായത്.
ചോറോട് ഗെയ്റ്റിനു സമീപം വച്ചാണ് ഈ സംഘം അറസ്റ്റിലായത്. പേരാമ്പ്ര, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയിലാക്കി പൊതു ഇടങ്ങളില്‍ തള്ളുന്നു.പുലര്‍ച്ചെ സമയങ്ങളാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം. ജല സ്രോതസുകളില്‍ ഉള്‍പ്പടെ ഇങ്ങനെ മാലിന്യങ്ങള്‍ തള്ളുന്നുണ്ട് .
പെരിന്തല്‍മണ്ണ സ്വദേശികളാണ് പിടിയിലായ മൂന്നുപേരും വടകര, നാദാപുരം മേഖലകളില്‍ അടുത്തിടെ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം കൂടിയിരുന്നു. നാട്ടുകാരുടെ പരാതിയില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കൂടുതല്‍ സംഘങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നാണ് പൊലിസിന്റെ നിഗമനം.