മുഴുവൻ വീടുകളിലും റിങ് കംപോസ്റ്റ് സ്ഥാപിക്കും; തൃക്കരിപ്പൂർ ഒരുങ്ങുന്നു

ജൈവമാലിന്യ സംസ്കരണത്തിനായി മുഴുവൻ വീടുകളിലും റിങ് കംപോസ്റ്റ് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് കാസർകോട് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്. ആദ്യഘട്ടത്തിൽ 600 വീടുകളിൽ റിങ് കംപോസ്റ്റ് സ്ഥാപിക്കും

മുഴുവൻ വീടുകളിലും റിങ് കംപോസ്റ്റ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ പുരോഗമിക്കുന്നത്. വീടുകളിലെ മാലിന്യങ്ങള്‍ 

ഇല്ലാതാക്കാനും ലഭിക്കുന്ന വളം വീടുകളില്‍ തന്നെ ഉപയോഗിക്കാനും റിങ് കംപോസ്റ്റ് വഴി സാധിക്കും. പഞ്ചായത്തിലെ 600 വീടുകളിലും അംഗന്‍വാടികളിലുമാണ് റിങ് കംപോസ്റ്റുകള്‍ സ്ഥാപിക്കുക. സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ വഴി 

തിരഞ്ഞെടുക്കപ്പെട്ട 600 കുടുംബങ്ങൾക്കാണ് സൗകര്യം ലഭിക്കുക. രണ്ട് റിങ്ങുകളും വലുതും ചെറുതുമായ രണ്ട് മൂടികളും ഉൾക്കൊള്ളുന്ന യുണിറ്റാണ് നൽകുന്നത്. 2,500 രൂപയുള്ള റിങ് കംപോസ്റ്റുകള്‍ അനുവദിച്ചിട്ടുള്ള കുടുംബം ഗുണഭോക്തൃ വിഹിതമായി 200 രൂപ മാത്രമേ അടയ്ക്കേണ്ടതുള്ളു. 

പൊതുമേഖല സ്ഥാപനമായ റെയ്ഡ്കോയാണ് കംപോസ്റ്റ് റിങ്ങുകൾ നിർമിച്ചു നൽകുക. ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്