കണ്ണൂരിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ടി ഒരു കുടുംബം; ദുരിതം

water-issue-knr-03
SHARE

കണ്ണൂർ തളിപ്പറമ്പ് എളമ്പേരം പാറയിൽ കിണറിൽ മലിനജലം കലരുന്നതിനാൽ കുടിവെള്ളത്തിന് ബുദ്ധിമുട്ടുകയാണ് ഒരു കുടുംബം. പതിനേഴു വർഷത്തോളമായി എളമ്പേരത്ത് താമസിക്കുന്ന ചിരപ്പുരയിടത്തിൽ നളിനിയും കുടുംബവുമാണ് ദുരിതമനുഭവിക്കുന്നത്. സമീപത്തെ സ്വകാര്യ കമ്പനിയിൽ നിന്നും ഒഴുക്കി വിടുന്ന മലിനജലം കിണറിൽ കലരുകയാണ്. 

വർഷങ്ങളായി ഉപയോഗിക്കുന്ന കിണറിലെ വെള്ളത്തിന് ഒന്നരമാസം മുമ്പാണ് ദുർഗന്ധവും നിറ വ്യത്യാസവും ശ്രദ്ധയിൽ പെട്ടത്. തുടർന്ന്, വെള്ളം പരിശോധന നടത്തിയപ്പോഴാണ് മാലിന്യങ്ങളും രാസവസ്തുക്കളും കലർന്നതായി കണ്ടെത്തിയത്. ഇതോടെ നളിനിയുടേതടക്കമുള്ള മൂന്നു വീടുകളിൽ കുടിവെള്ളം മുടങ്ങി. ഇളനീർ ഉൽപന്ന നിർമാണ കമ്പനിയിൽ നിന്നും മലിനജലം റോഡിലൂടെ ഒഴുക്കിവിടുന്നത് പിന്നീടാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഈ ജലമാണ് കിണറിൽ കലരുന്നത്. ചപ്പാരപ്പടവ് പഞ്ചായത്ത്‌ അധികൃതർ സ്ഥലം സന്ദർശിക്കുകയും പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ശാശ്വത പരിഹാരമായില്ല.

ആകെയുള്ള കുടിവെള്ള സ്രോതസ്സും മലിനമായി. വേനൽച്ചൂട് സഹിക്കാവുന്നതിലും അപ്പുറം . ജീവിതം എങ്ങനെ തള്ളി നീക്കുമെന്ന് അറിയാതെ കഴിയുകയാണ് അമ്മയും മകളും അടങ്ങുന്ന ഈ കുടുംബവും സമീപത്തെ രണ്ട് വീട്ടുകാരും.

MORE IN NORTH
SHOW MORE
Loading...
Loading...