കണ്ടങ്കാളിയിൽ കണ്ടൽ നശിപ്പിച്ച് കയ്യേറ്റം; പ്രതിഷേധം

kandalkaaduwb
SHARE

കണ്ണൂർ കണ്ടങ്കാളിയിൽ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ വ്യാപക കണ്ടൽ നശീകരണം. കുഞ്ഞിമംഗലം പുഴയോട് ചേർന്നുള്ള പ്രദേശത്താണ് കണ്ടൽക്കാടുകൾ നശിപ്പിച്ച് അനധികൃതമായ കയ്യേറ്റം നടന്നത്. 

പയ്യന്നൂർ കിഴക്കെ കണ്ടങ്കാളി ഇരുപത്തിമൂന്നാം വാർഡിലെ ചങ്കുരിച്ചാൽ  പ്രദേശത്ത്, കുഞ്ഞിമംഗലം പുഴയോട് ചേർന്നുള്ള സ്ഥലത്താണ്  വ്യാപകമായി കണ്ടൽക്കാടുകൾ നീക്കാനുള്ള ശ്രമം നടക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ കണ്ടൽ നീക്കം ചെയ്ത ശേഷം മത്സ്യ കൃഷി ആരംഭിക്കാനുള്ള ഉദ്ദേശത്തോടെയാണ് ഇടപെടൽ നടത്തുന്നതെന്നാണ്  സൂചന. പൊക്ലെയിൻ ഉപയോഗിച്ച്  മൂന്ന് ഏക്കറോളം കണ്ടൽ കാടുകൾ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട് .

പൊതു സ്ഥലത്തായാലും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്തായാലും കണ്ടല്‍ക്കാട് നശിപ്പിക്കാൻ പാടില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.  2008-ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമ പ്രകാരം വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കണ്ടൽ നശീകരണം തടയാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പരിസര വാസികൾ വിവരമറിയിച്ചതിനെ തുടർന്ന്,  പയ്യന്നൂർ തഹസിൽദാറുടെ നിർദേശാനുസരണം വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു.

പയ്യന്നൂർ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു. തുടർന്ന് വനം വകുപ്പ് അധികൃതർ മഹസർ തയ്യാറാക്കി വന സംരക്ഷണ നിയമ പ്രകാരം കേസെടുക്കുകയും പൊക്ലെയിൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...