കോഴിക്കോട് ബീച്ചുകളില്‍ ശുചിമുറിയില്ലാത്തത് സഞ്ചാരികളെ ബുദ്ധിക്കുന്നു

beachtoilet-05
SHARE

കോഴിക്കോട് സൗത്ത്–നോര്‍ത്ത് ബീച്ചുകളില്‍ ശുചിമുറിയില്ലാത്തത് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. പണിപൂര്‍ത്തിയായിട്ട് മാസങ്ങളായെങ്കിലും  ശുചിമുറികള്‍ തുറന്നുകൊടുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. 

ദിവസവും ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണിത്. എന്നാല്‍ ബീച്ചിന്റെ തെക്ക് –വടക്ക് ഭാഗങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്ക് ശുചിമുറിയില്‍ പോകണമെങ്കില്‍ തെക്ക് വടക്ക് നടക്കാതെ തരമില്ല. ശുചിമുറികള്‍ ഇല്ലാത്തതോ സൗകര്യക്കുറവോ അല്ല 

പ്രശ്നം.സര്‍വജ്ജീകരണങ്ങളുമായി പണിപൂര്‍ത്തിയാക്കിയ ശുചിമുറികള്‍ ഇപ്പോഴും അനാസ്ഥയുടെ സ്മാരകങ്ങളായി നില്‍ക്കുകയാണ്.

കോര്‍പ്പറേഷന്‍ കൗണ്‍സിലിലിടക്കം പ്രശ്നം ചര്‍ച്ചയായിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.ശൗചാലയം നടത്തിപ്പിനായി കാരാറുകാരെ 

കിട്ടാത്തതാണ് പ്രധാന തടസം.നോര്‍ത്ത് ബീച്ചിലെ  ശുചിമുറിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്  മാസങ്ങളായതിനാല്‍ അവിടെയെത്തിയാലും 

പ്രാഥമികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങളില്ല.

MORE IN NORTH
SHOW MORE
Loading...
Loading...