വലയില്‍ കുടുങ്ങി നാവികസേനയുടെ എൻജിൻ ഭാഗങ്ങൾ; മല്‍സ്യത്തൊഴിലാളികൾക്ക് നഷ്ടം 3 ലക്ഷം

helicopterengine-05
SHARE

മല്‍സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നാവികസേനാ ഹെലികോപ്റ്ററിന്റെ എന്‍ജിന്‍ ഭാഗങ്ങള്‍ കൊണ്ടുപോകാന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ അടുത്ത ആഴ്ച കോഴിക്കോട് ബേപ്പൂരിലെത്തും.  കഴിഞ്ഞമാസം 24 നാണ്  ബേപ്പൂരില്‍ നിന്നു 18 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് എന്‍ജിന്‍ ഭാഗങ്ങള്‍ കിട്ടിയത്.

ബേപ്പൂരില്‍ നിന്നു മല്‍സ്യബന്ധനത്തിനു പോയവരുടെ വലയിലാണ് ഹെലികോപ്റ്ററിന്റെ എന്‍ജിന്‍ ഭാഗങ്ങള്‍ കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 1984 ല്‍ തകര്‍ന്നു വീണ നാവികസേനയുടെ ഹെലികോപ്റ്ററിന്റെ ഭാഗമാണിതെന്ന് കണ്ടെത്തിയത്.ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ അന്വേ,ണത്തിനും ഇതു കൊണ്ടുപോകുന്നതിനുമായി നാവികസേനയുടെ സംഘം ബേപ്പൂരില്‍ എത്തുന്നത്. ബേപ്പൂര്‍ മല്‍സ്യബന്ധന തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്ന എന്‍‍ജിന്‍ ഭാഗം കോസ്റ്റല്‍ പോലിസ്,  കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് വകുപ്പുകളുടെ നിരീക്ഷണത്തിലാണ്.

  

ഇത് വലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മൂന്നു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ടായത്. ഫിഷറീസ് വകുപ്പിനോട്  നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ടു പൈലറ്റുമാര്‍ക്കായി അന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

MORE IN NORTH
SHOW MORE
Loading...
Loading...