വയനാട് ചുരം ബൈപ്പാസ് യാഥാര്‍ത്ഥ്യമാവണം; ആവശ്യവുമായി ജനകീയ ഉപവാസ സമരം

വയനാട് ചുരം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യവുമായി ജനകീയ ഉപവാസ സമരം .ചിപ്പിലത്തോട്–തളിപ്പുഴ ബൈപ്പാസിനായി വര്‍ഷങ്ങളായി 

ആവശ്യമുന്നയിച്ചെങ്കിലും നടപടി സ്വീകരിക്കാത്തതിനാല്‍ പ്രതിഷേധത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് നീങ്ങുകയാണ് ജനകീയകൂട്ടായ്മ. 

ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും വയനാട് ചുരത്തിലൂടെ  കടന്ന് പോകുന്നത്.അത് കൊണ്ട് തന്നെ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്.എന്നാല്‍ ചുരം കടക്കാതെ തന്നെ വയനാട്ടില്‍ എത്താനുളള വഴിയുണ്ടെങ്കിലും വയനാട് ചുരം ബൈപ്പാസ് ഫയലുകളില്‍ മാത്രമായി ഒതുങ്ങുന്നെന്നാണ് പരാതി.പദ്ധതി നടപ്പിലാക്കുന്നതിനായി വനഭൂമി ട്ടുകിട്ടേണ്ടതുണ്ട്.വിട്ടുകിട്ടുന്നതിന്റെ ഇരട്ടി അളവില്‍ ഭൂമി നല്‍കാമെന്ന് രണ്ട് 

പഞ്ചായത്തുകളുടെ കാലത്ത് പ്രമേയം മുന്നോട്ട് വച്ചെങ്കിലും എങ്ങുമെത്തിയില്ല. ഇനിയും ഇക്കാര്യത്തില്‍ നടപടി  സ്വീകരിച്ചില്ലെങ്കില്‍ സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നാണ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്.ചിത്രകാരന്‍ പോള്‍ കല്ലനോട് ജനകീയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.ഉപവാസ സമരത്തിന് മുന്നോടിയായി അടിവാരത്ത് പ്രതിഷേധ ജാഥ നടത്തി.