മുണ്ടകന്‍ തോട് പഴയ പ്രതാപത്തിലേക്ക്; കോഴിക്കോട്ട് നവീകരണ പദ്ധതി

mundakanwb
SHARE

കോഴിക്കോട് നഗരപരിധിയിലെ മുണ്ടകന്‍ തോട് പഴയ പ്രതാപത്തിലേക്ക്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ തോട് 

പൂര്‍വസ്ഥിതിയിലാക്കുന്ന ജോലികള്‍ തുടങ്ങി. മൂന്ന് ഘട്ടമായി നവീകരണ പദ്ധതി പൂര്‍ത്തിയാക്കും. 

ഒരുകാലത്ത് കുളിക്കാനും നനയ്ക്കാനും നീന്തിത്തുടിയ്ക്കാനും വരെ പ്രയോജനപ്പെടുത്തിയിരുന്ന തോട്. കിണറുകളില്‍ ജലസാന്നിധ്യം ഉറപ്പാക്കാനും 

മുണ്ടകന്‍ തോടിന്റെ നീരൊഴുക്ക് അനിവാര്യമായിരുന്നു. കാലക്രമേണ തോട് പായല്‍മൂടി. പുല്ലും കുറ്റിച്ചെടികളും വളര്‍ന്ന് കൊതുക് വളര്‍ത്തല്‍ കേന്ദ്രത്തിന് 

സമാനമായി. ജനങ്ങളുടെ നിരന്തര ആവശ്യത്തിനൊടുവില്‍ കോര്‍പ്പറേഷന്‍ തോട് നവീകരണത്തിന് പ്രത്യേക കര്‍മപദ്ധതി തയാറാക്കി. നാല് 

വാര്‍ഡുകളിലായി വ്യാപിച്ച് കിടക്കുന്ന ആറരക്കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള തോട് വൈകാതെ മാലിന്യം മാറി ശുദ്ധജലമൊഴുകുന്ന ഇടമാകും. 

കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷനും വിവിധ സന്നദ്ധസംഘടന പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി. 

യന്ത്രസഹായത്തിന് പുറമെ മൂവായിരത്തിലധികം ആളുകളുടെ നേരിട്ടുള്ള പ്രയത്നവുമുണ്ടാകും. നവീകരണത്തിനും തുടര്‍ പ്രവര്‍ത്തനത്തിനുമായി ഓരോ 

വാര്‍ഡും കേന്ദ്രീകരിച്ച് പ്രത്യേക കര്‍മസമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...