ശോചനീയാവസ്ഥയിൽ പുതിയാപ്പ തുറമുഖം; പ്രതിഷേധിച്ച് മൽസ്യത്തൊഴിലാളികൾ

puthiyappa-28
SHARE

കോഴിക്കോട് പുതിയാപ്പ മല്‍സ്യബന്ധന തുറമുഖത്തിന്റെ  ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധവുമായി മല്‍സ്യത്തൊഴിലാളികള്‍. മല്‍സ്യ ലേലഹാളിന്റെയും രണ്ടു ബോട്ടു ജെട്ടികളുടേയും  നിര്‍മാണം നിലച്ചിരിക്കുകയാണ്. .ഒന്നരവര്‍ഷമായി പാതിവഴിയിൽ നിർമാണം നിലച്ച ലേലഹാളിന്റെ അടിയിലിരുന്നാണ് മല്‍സ്യ വില്‍പന.കരാറുകാരന്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചുപോയതാണ്.

മല്‍സ്യബന്ധന ബോട്ടുകളും തോണികളും നിര്‍ത്തിയിടാന്‍ ബോട്ടു ജെട്ടിയില്ല. പുതിയ രണ്ടു ബോട്ടു ജെട്ടികളുടെ നിര്‍മാണവും പാതിവഴിയില്‍ തന്നെ. തുറമുഖത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനാണ് മല്‍സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തിയത്.  അവഗണനക്കെതിരെ സമരം കൂടുതല്‍ ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം

MORE IN NORTH
SHOW MORE
Loading...
Loading...