ക്യാമറക്കണ്ണിനുള്ളിൽ തളിപ്പറമ്പ് സുരക്ഷിതം; 178 സിസിടിവികൾ സ്ഥാപിച്ചു

കണ്ണൂർ തളിപ്പറമ്പ് മണ്ഡലം ഇനി മുതൽ പൂർണമായും ക്യാമറ കണ്ണിൽ. 178 സിസിടിവി ക്യാമറകൾ ആണ് മണ്ഡലത്തിൽ സ്ഥാപിച്ചത്. 

മലയോരം, പുഴയോരം, ജനവാസമില്ലാത്ത സ്ഥലങ്ങൾ തുടങ്ങി തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ട സ്ഥലങ്ങളിൽ ആണ്  ക്യാമറകൾ സ്ഥാപിച്ചത്.  ഇന്റർനെറ്റിന്റെ സഹായമില്ലാതെ പ്രത്യേക നെറ്റ്‌വർക്ക് സംവിധാനത്തിലൂടെയാണ് നിരീക്ഷണം നടത്തുക. 1.42 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കിയത്.